പാറശാല: പീഡനത്തെ തുടര്‍ന്ന് നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളേയും സഹോദരിയേയും പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് ചെങ്കല്‍ കീഴമ്മാകം എസ്എല്‍ ഭവനിലെ അജികുമാറിന്റെ ഭാര്യ മഞ്ജു (22) കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് അജികുമാറിന്റെ അച്ഛന്‍ സുന്ദരേശന്‍ (63) അമ്മ ലളിത (55) സഹോദരി അനിത (30) എന്നിവരെയാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ആറുമാസം മുമ്പ് വിവാഹിതയായ മഞ്ജുവിനെ ഭര്‍തൃ വീട്ടുകാര്‍ സ്ത്രീധനവിഷയവുമായി ബന്ധപ്പെട്ട് നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും, സ്ത്രീധനമായി കാര്‍ ആവശ്യപ്പെട്ടുവെന്നും, വിവാഹം കഴിഞ്ഞുപോയെങ്കിലും ഭര്‍ത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കളോടൊപ്പം താമസമാക്കിയ അനിത, നിരന്തരം പീഡിപ്പിച്ചിരുന്നതായും മഞ്ജു വീട്ടുകാരെ അറിയിച്ചിരുന്നു. അനിത കാരണമാണ് മാതാപിതാക്കളും പീഡിപ്പിച്ചിരുന്നതെന്ന് പറയുന്നു.
മെയ് 31ന് വീട്ടിലെ വഴക്കിനെ തുടര്‍ന്ന് അജികുമാര്‍ മഞ്ജുവിനെ വീട്ടില്‍ കൊണ്ടാക്കുകയും ജൂണ്‍ ഒന്നാം തീയതി തിരിച്ചു വിളിച്ചു കൊണ്ടു വരുകയും ചെയ്തിരുന്നു. അന്നേദിവസം രാവിലെ 11.30 ഓടെ തിരികെ വീട്ടില്‍ കൊണ്ടുവന്ന ശേഷം വീണ്ടും ഭര്‍ത്താവും മാതാപിതാക്കളും സഹോദരിയും ദേഹോപദ്രവം ഏല്പിക്കുകയും തുടര്‍ന്ന് ഭര്‍ത്താവ് പുറത്തു പോവുകയും ചെയ്തിരുന്നു. പീഡനം സഹിക്കവയ്യാതായപ്പോള്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ബന്ധുവായ കലയ്ക്ക് മഞ്ജു മെസേജ് അയച്ചു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചെന്നു നോക്കിയപ്പോള്‍ മുറി അടച്ചിട്ടി നിലയിലായിരുന്നു. വിളിച്ചിട്ട് തുറക്കാതിരുന്നതോടെ കതക് പൊളിച്ച് ഉള്ളില്‍ കയറി നോക്കിയപ്പോള്‍ മഞ്ജു ഫാനില്‍ തൂങ്ങി നില്ക്കുന്നതുമാണ് കണ്ടത്.
സംഭവത്തെ തുടര്‍ന്ന് അജികുമാറിനെ അടുത്ത ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് മഞ്ജുവിന്റെ ബന്ധുക്കള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കു നല്കിയ പരാതിയെ തുടര്‍ന്നാണ് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായത്. ആത്മഹത്യാകുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അജികുമാറിന്റെ സഹോദരനേയും പോലീസ് ചോദ്യം ചെയ്തു വരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: Suicide, Arrested, Kerala, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment