Latest News

കൃത്രിമമായി പഴുപ്പിച്ച മാങ്ങ കഴിച്ച് വൃദ്ധയുടെ വായും മുഖവും പൊള്ളി

കല്ലറ: രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച മാങ്ങ കഴിച്ച് വായും മുഖവും പൊള്ളി അവശനിലയിലായ വൃദ്ധയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭരതന്നൂര്‍ നെല്ലികുന്ന് പുത്തന്‍വീട്ടില്‍ സാവിത്രിയാണ് ആശുപത്രിയിലായത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭരതന്നൂര്‍ ജംഗ്ഷനില്‍ പെട്ടി ഓട്ടോയില്‍ എത്തിയ മാങ്ങ കച്ചവടക്കാരനില്‍ നിന്നുമാണ് ഇവര്‍ മാങ്ങ വാങ്ങിയത്. 60 രൂപ കൊടുത്ത് രണ്ട് കിലോ മാങ്ങ വാങ്ങിയ ഇവര്‍ വീട്ടിലെത്തിയ ശേഷം അതില്‍ രണ്ടെണ്ണം കഴിച്ചിരുന്നു. കഴിയ്ക്കാനായി മാങ്ങ മുറിച്ചപ്പോള്‍ ഒരു ഭാഗം നന്നായി പഴുത്ത അവസ്ഥയിലും പകുതി ഭാഗം പച്ചയുമായിരുന്നു. ഇതില്‍ പഴുത്ത ഭാഗം മാത്രമായിരുന്നു കഴിച്ചത്. മാങ്ങ കഴിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ വായിലും തൊണ്ടയിലും അസ്വസ്ഥത അനുഭവപ്പെട്ടു.

തുടര്‍ന്ന് വായയും തൊണ്ടയും ചുണ്ടുമെല്ലാം പൊള്ളി നീറ്റലുമുണ്ടായി. ബന്ധുക്കള്‍ ഉടന്‍ വൃദ്ധയെ നെടുമങ്ങാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. മാങ്ങ പഴുപ്പിയ്ക്കാന്‍ ഉപയോഗിച്ച രാസ വസ്തുക്കളാകാം പൊള്ളലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചുണ്ട് തൊണ്ട, വായ് എന്നിവയ്ക്ക് പൊള്ളലേറ്റതിന് പുറമേ മുഖത്ത് പല സ്ഥലങ്ങളുംപൊള്ളിയിളകി കുമിളകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Keywords: Kotttayam, Kerala, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.