തിരുവനന്തപുരം: അമ്മയും മകളും ആസിഡ് കുടിച്ചു മകള്‍ മരിച്ചു. അമ്മയുടെ നില അതീവ ഗുരുതരം. ആര്യനാട് പറണ്ടോട് ബൗണ്ടര്‍മുക്ക് സോപാനത്തില്‍ രമാകാന്തന്റെ (കൊച്ചു) മകള്‍ ദീപ (28)യാണ് മരിച്ചത്. ഭാര്യ റിട്ടേര്‍ഡ് സ്‌കൂള്‍ ജീവനക്കാരി വാസന്തി(58)യെ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച രാത്രി 11 ഓടെ വീട്ടില്‍ വച്ചായിരുന്നു ഇരുവരും ആസിഡ് കുടിച്ചത്. ഈ സമയം രമാകാന്തന്‍ വീട്ടിലുണ്ടയിരുന്നു. ആസിഡ് ഉള്ളില്‍ച്ചെന്ന ദീപ ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് വിവരം ഇദ്ദേഹം അറിഞ്ഞത്. ഉടന്‍ നാട്ടുകാരുടേയും ബന്ധുക്കളുടേയും സഹായത്തോടെ ഇരുവരേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ ദീപ മരിച്ചു.
സിപി.എം പറണ്ടോട് ലോക്കല്‍ കമ്മറ്റി അംഗമായ രമാകാന്തനും മുന്‍ പഞ്ചായത്ത് അംഗമായ മകന്‍ ദീപുവും വിവിധ അസുഖങ്ങള്‍ കാരണം ചികിത്സയിലാണ്. ദീപു വൃക്ക സംബന്ധമായ അസുഖത്തിന് ദീര്‍ഘമായ ചികിത്സയിലാണ്. അടുത്തയാഴ്ച ഇതിന്റെ ഓപ്പറേഷന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിന്റെ മാനസിക പ്രശ്‌നങ്ങള്‍ ഇവരെ അലട്ടിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതാകാം ആത്മഹത്യ ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നു കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ദീപയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ശനിയാഴ്ച വൈകുന്നേരത്തോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ആര്യനാട് പോലീസ് കേസെടുത്തു.

Keywords: Malappuram, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Acid, Obituary, Hospital.

No comments:
Post a Comment