Latest News

പന്ത്രണ്ടുകാരിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച 40 കാരന് തലക്കടിയേറ്റ് ഗുരുതരം: പ്രതിയെ പരിയാരത്തേക്ക് മാറ്റും

രാജപുരം: പന്ത്രണ്ടുകാരിയെ വീട്ടില്‍ അതിക്രമിച്ച് കടന്ന് ലൈംഗീകമായി പീഢിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ നാല്‍പ്പതുകാരന്‍ വടികൊണ്ട് തലക്കടിയേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. ബളാന്തോട് ചാമുണ്ടിക്കുന്നിലെ ജയപ്രകാശാണ് (40) തലക്ക് സാരമായി ക്ഷതമേറ്റ് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

ജയപ്രകാശിന് വിദഗ്ധ ചികിത്സ നല്‍കണമെന്നാണ് പ്രതിയെ പരിശോധിക്കുന്ന ജില്ലാശുപത്രിയിലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പീഢന ശ്രമക്കേസില്‍ പ്രതിയായതിനാല്‍ ജയപ്രകാശ് പോലീസ് കാവലിലാണ് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ജയപ്രകാശിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മെച്ചപ്പെട്ട ചികിത്സ നല്‍കണമെന്ന ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇതിനുവേണ്ട നടപടികള്‍ പോലീസ് കൈകൊണ്ടുവരികയാണ്. ജയ പ്രകാശ് സുഖം പ്രാപിച്ചാല്‍ മാത്രമേ പ്രതിയെ അറസ്റ്റുചെയ്യാന്‍ പോലീസിന് സാധിക്കുകയുള്ളൂ. ഒരാഴ്ച മുമ്പ് രാത്രിയിലാണ് ഓട്ടമല സ്വദേശിനിയായ പന്ത്രണ്ടുകാരിയെ ജയപ്രകാശ് പീഢിപ്പിക്കാന്‍ ശ്രമിച്ചത്. 

മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതിന് പെണ്‍കുട്ടിയുടെ പിതാവിനെ അന്വേഷിച്ചാണ് ജയ പ്രകാശ് ഓട്ടമലയിലെ വീട്ടിലെത്തിയത്. തത്സമയം പെണ്‍കുട്ടിയുടെ പിതാവ് വീട്ടില്‍ ഉണ്ടായിരുന്നില്ല.
മാതാവ് കുളിക്കാനായി പുറത്തേക്ക് പോയിരുന്നു. പെണ്‍കുട്ടിയുടെ രണ്ട് സഹോദരിമാര്‍ അടുത്ത മുറിയില്‍ പുസ്തകവായനയിലായിരുന്നു. ഈ അവസരം മുതലെടുത്ത് പെണ്‍കുട്ടിയെ സമീപിച്ച ജയപ്രകാശ് പീഢിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പെണ്‍കുട്ടി ബഹളം വെച്ചതോടെ ജയപ്രകാശ് വീട്ടില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. 

പിന്‍തുടര്‍ന്ന നാട്ടുകാരില്‍ ചിലര്‍ വടികൊണ്ട് ജയപ്രകാശിന്റെ തലക്കടിച്ചിരുന്നു. അടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്നതിനിടയില്‍ ജയപ്രകാശ് കമിഴ്ന്നടിച്ച് വീഴുകയും ചെയ്തു.യുവാവിന്റെ മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Rajapuram, Rape, Attack, Hospital Treatment.,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.