ബാഗ്ദാദ്: ഇറാക്ക് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റാന്‍ വിധിച്ച ജഡ്ജിയെ ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ പിടികൂടി തൂക്കിക്കൊന്നതായി റിപ്പോര്‍ട്ട്. റൗഫ് അബ്ദുള്‍ റഹ്മാനെയാണ് കഴിഞ്ഞയാഴ്ച തീവ്രവാദികള്‍ പിടികൂടി തൂക്കിലേറ്റിയതെന്ന് അറബ് വെബ്‌സൈറ്റായ അല്‍ മെസിറൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം തൂക്കിലേറ്റിയ വാര്‍ത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഇറാക്ക് ഭരണകൂടം തയ്യാറായിട്ടില്ല.
ജൂണ്‍ 16നാണ് റൗഫ് അബ്ദുള്‍ റഹ്മാന്‍ പിടിയിലായത്. രണ്ടു ദിവസത്തിനു ശേഷം തീവ്രവാദികള്‍ തൂക്കിലേറ്റിയെന്ന് പറയപ്പെടുന്നു. ജഡ്ജിയെ പിടികൂടിയ കാര്യം സദ്ദാം ഹുസൈന്റെ കാലത്ത് ഇറാക്കി റെവല്യൂഷനറി കമാന്‍ഡിന്റെ വൈസ് പ്രസിഡന്റും ഇപ്പോള്‍ സുന്നി തീവ്രവാദികളുടെ നേതാവുമായ ഇസാത് ഇബ്രാഹിം അല്‍ ദൗരിയുടെ ഫേസ്ബുക്കില്‍ പേജില്‍ ജഡ്ജിയെ പിടിച്ച കാര്യം സ്ഥിരകീരിച്ചിട്ടുണ്ട്.
1982ലെ സദ്ദാം ഹുസൈനെ വധിക്കാന്‍ ശ്രമിച്ചതിന് പകരമായി ദുജൈല്‍ പട്ടണത്തില്‍ 148 ഷിയാകളെ കൂട്ടക്കൊല ചെയ്തിരുന്നു. ഈ കേസിലാണ് സദ്ദാമിനെ തൂക്കിലേറ്റിയത്.
കുര്‍ദ് നഗരമായ ഹലബാജയില്‍ ജനിച്ച റൗഫ് 2006ലാണ് സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ചത്. കേസ് ആദ്യം പരിഗണിച്ച ജഡ്ജി റിസ്ഗര്‍ അമിന്‍ സദ്ദാമിനോട് കരുണാപൂര്‍വമായ നിലപാടുകള്‍ സ്വീകരിക്കുന്നതായി വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് റൗഫ് കേസ് ഏറ്റെടുത്തത്.
ബാഗ്ദാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1963ല്‍ ബിരുദം നേടിയ റൗഫ് അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1996ലാണ് കുര്‍ദിസ്ഥാന്‍ അപ്പീല്‍ കോടതിയില്‍ മുഖ്യജഡ്ജിയായി നിയമിതനാവുന്നത്.

Keywords: World, Malayalam Movie, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Judge, Saddam Hussain, Iraq

No comments:
Post a Comment