Latest News

ഉപ്പുകൊണ്ടൊരു ഹോട്ടല്‍..

ലണ്ടന്‍: ഉപ്പുകൊണ്ടൊരു ഹോട്ടല്‍. ബൊളീവിയയിലെ പാലാഷ്യോ ഡെസാന്‍ ആണ് ഈ ഉപ്പുഹോട്ടല്‍. ഭിത്തികള്‍, കിടപ്പുമുറിയിലെ ചില ഐറ്റങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങി ഹോട്ടലിലെ മിക്ക സാധനങ്ങളും ഉപ്പുമയം തന്നെ. പക്ഷേ ഒരുകാര്യം ഉപ്പാണോ എന്നറിയാന്‍ ഹോട്ടലിലെ സാധനങ്ങളിലൊന്നും നക്കി നോക്കരുത്. ഹോട്ടല്‍ അധികൃതര്‍ ഇത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.

പതിനാറുമുറികളാണ് ഹോട്ടലിലുള്ളത്. ഇവയെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് ഉപ്പുകൊണ്ടാണ്. പത്തുലക്ഷം ഉപ്പുകട്ടകളാണ് ഇതിനുവേണ്ടിവന്നത്. രണ്ടു വര്‍ഷം കൊണ്ടാണ് ഹോട്ടലിന്റെ പണി പൂര്‍ത്തിയായത്. ഹോട്ടല്‍ മാത്രമല്ല, ഇവിടെ ലഭിക്കുന്ന വിഭവങ്ങളും ഉപ്പുമയം തന്നെ. ചിക്കന്‍ സാള്‍ട്ട് ആണ് ഏറ്റവും പോപ്പുലറായ ഐറ്റം. സന്ദര്‍ശകരില്‍ ഒട്ടുമിക്കവരും ആവശ്യപ്പെടുന്നതും ഈ വിഭവം തന്നെ. ആവിക്കുളി, ഉപ്പുകുളി തുടങ്ങിയവയും ഹോട്ടല്‍ ഓഫര്‍ ചെയ്യുന്നുണ്ട്. പേഴ്‌സിന്റെ കനമനുസരിച്ച് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Salt Hotel, World News.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.