Latest News

ഫെയ്‌സ്ബുക്കില്‍ സഹതാപം പിടിച്ചുപറ്റാന്‍ മകളെ ക്യാന്‍സര്‍ രോഗിയാക്കി ചിത്രീകരിച്ചു

ഇന്ന് എല്ലാവര്‍ക്കും ആവശ്യം പണമോ സമ്പത്തോ അല്ല. ഫെയ്‌സ്ബുക്കില്‍ കുറച്ച് ലൈക്ക്‌സ് ആണ്. അപ്പ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് കുറേ ലൈക്ക് കിട്ടിയാല്‍ അതുകൊണ്ട് ജീവിക്കാമെന്നാണ് ചിലരുടെ വിചാരം. ഇപ്പോഴിതാ ഫെയ്‌സ്ബുക്ക് ലൈക്കിന് വേണ്ടി മകളെ ക്യാന്‍സര്‍ രോഗിയാക്കിയ അമ്മയും വാര്‍ത്തകളില്‍ നിറയുകയാണ്. ഓസ്‌ട്രേലിയയിലാണ് സംഭവം. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ആളുകളുടെ സഹതാപം പിടിച്ചുപറ്റുന്നതിനായി നാലു വയസ്സുള്ള മകളെ വിഷാംശങ്ങള്‍ ഇഞ്ചക്ട് ചെയ്ത അമ്മയ്ക്ക് കോടതി തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. 

ഒമ്പത് മാസത്തോളം ഓണ്‍ലൈന്‍ വഴി മരുന്നുകള്‍ വാങ്ങി മകള്‍ക്ക് നല്കുകയായിരുന്നു. അമ്മയുടെ പേര് പുറത്തുവിട്ടിട്ടില്ല. ആറ് വര്‍ഷത്തോളം ഇവര്‍ക്ക് തടവ് ശിക്ഷ ലഭിച്ചേക്കാം. മരണത്തോട് മല്ലിട്ടുകിടക്കുന്ന മകളെക്കുറിച്ച് ഇവര്‍ ഫെയ്‌സ്ബുക്ക് പേജില്‍ വാതോരാതെ എഴുതിയിരുന്നു. 500 ഡോളറും നിരവധി പേരില്‍ നിന്നുമായി സഹായം ലഭിച്ചിരുന്നു. അതേസമയം, ഇപ്പോള്‍ അഞ്ചുവയസ്സുള്ള പേരക്കുട്ടി ആരോഗ്യത്തോടെ ഇരിക്കുന്ന വിവരം മുത്തശ്ശി കോടതിയെ അറിയിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Facebook, Like, World News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.