Latest News

കാണാതായ നീലച്ചിത്രനടിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കി തടാകത്തില്‍ ഉപേക്ഷിച്ച നിലയില്‍

കാണാതായ മുന്‍ പോണ്‍ താരത്തിന്റെ മൃതദേഹം കഷണങ്ങളാക്കി പെട്ടിക്കുള്ളില്‍ അടച്ച് തടാകത്തിലുപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫെഡെറിക ജിയാകോമിനി എന്ന 43കാരിയായ നീലച്ചിത്രനടിയുടെ മൃതദേഹമാണ് ഇറ്റലിയിലെ ലേക് ഗാര്‍ഡ തടാകത്തില്‍ നിന്നും കണ്ടെത്തിയത്. അഞ്ച് മാസം മുന്‍പാണ് ഫെഡെറിക്കയെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. ഇവരുടെ മൊബൈലും ബാങ്ക് അക്കൗണ്ടും കാണാതായ ശേഷം പ്രവര്‍ത്തിച്ചിരുന്നില്ല.

ജിനെവ്ര ഹൊളണ്ടര്‍ എന്ന സ്‌ക്രീന്‍ പേരില്‍ അറിയപ്പെട്ടിരുന്ന ഇവര്‍ 2008 മുതല്‍ 15 പോണ്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇവരുടെ മുന്‍ഭര്‍ത്താവ് ഫ്രാങ്കോ മൊസ്സോണിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഒരു പംബ്ലറെ കൊന്ന കേസില്‍ ജയിലിലായിരുന്ന ഫ്രാങ്കോ ഈയിടെയാണ് പുറത്തിറങ്ങിയത്. ശരീര ഭാഗങ്ങള്‍ അടങ്ങിയ സെല്ലോടേപ്പ് വച്ച് ഒട്ടിച്ച പ്ലാസ്റ്റിക് ബാഗുകള്‍ തടാകത്തിലുണ്ടായിരുന്നു. ഓട്ടോപ്‌സി റിപ്പോര്‍ട്ടില്‍ ഇത് ഫെഡെറിക്കയുടേതാണെന്ന് തെളിഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Blue Film, Actress, Federica Giacomini, Dead Body.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.