Latest News

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കെതിരെ ബാങ്ക് നടപടി

കാസര്‍കോട്: ചികിത്സക്കായി ബാങ്ക് വായ്പയെടുത്തവരുടെ ഈട് നല്‍കിയ വസ്തുക്കള്‍ ലേലം ചെയ്യുമെന്ന് കാണിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങള്‍ക്ക് ബാങ്കുകള്‍ നോട്ടീസ് അയച്ചു തുടങ്ങി. 

കടങ്ങള്‍ തള്ളണമെന്ന ആവശ്യം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ബാങ്കുകള്‍ നടപടികളുമായി മുന്നോട്ട് വരുന്നത് ദുരിതബാധിത കുടുംബങ്ങളെ ആശങ്കയിലാക്കുന്നു. 

വിഷമഴ പെയ്ത ഭൂമിയിലെ ദുരിതജീവിതങ്ങളുടെ ചികിത്സക്കായി വായ്പയെടുത്തവര്‍ക്ക് മേല്‍ ബാങ്കുകള്‍ നടപടി തുടങ്ങി. കഴിഞ്ഞ ദിവസം കാസര്‍കോട് ബെള്ളൂരിലെ ശശിധരന് കാസര്‍കോട് ജില്ലാ സഹകരണ ബാങ്കിന്റെ മുള്ളേരിയ ശാഖയില്‍ നിന്നും ജപ്തി് നടപടി സ്വീകരിക്കുമെന്ന് കാണിച്ച് രജിസ്‌റ്റേര്‍ഡ് നോട്ടീസ് ലഭിച്ചു. 

ദുരിതബാധിതയായി 2011 മെയ് അഞ്ചിന് മരണത്തിന് കീഴടങ്ങിയ മകള്‍ പ്രജിതയുടെ ചികിത്സക്കായി ഭാര്യയുടെ സ്വര്‍ണ്ണം പണയം വെച്ച് ശശിധരന്‍ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ലേല നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. 

അമ്മയുടെ പേരിലുള്ള വീടും പറമ്പും പണയപ്പെടുത്ത് മറ്റൊരു ബാങ്കില്‍ നിന്നും 1 ലക്ഷത്തിലേറെ രൂപയും ശശിധരന്‍ വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവും മുടങ്ങിയിട്ടുണ്ട്. 

പ്രജിതയുടെ മരണശേഷം വീട്ടിലെത്തിയ അന്നത്തെ ആരോഗ്യ മന്ത്രി പി കെ ശ്രീമതി രണ്ടു ലക്ഷം രൂപ ധനസഹായ പ്രഖ്യാപിച്ചെങ്കിലും അതും ഈ കുടുംബത്തിന് ഇതുവരെയായി ലഭിച്ചിട്ടില്ല. 

അതേസമയം ദുരിതബാധിതരുടെ കടങ്ങള്‍ തള്ളുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാക്കുമെന്ന് ജനവരിയില്‍ തിരുവനന്തപുരത്ത് നടത്തിയ കഞ്ഞിവെപ്പ് സമരത്തിനൊടുവില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.എന്നാല്‍ അന്ന് നല്‍കിയ വാക്കാലുള്ള ഉറപ്പ് വെറുതെയാണെന്ന് തെളിയിക്കുന്നതായി ബുധനാഴ്ച തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗ തീരുമാനം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Endosufan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.