റിയാലിറ്റി ഷോയില്‍ പങ്കെടുക്കുക വഴി ഇന്റര്‍നെറ്റിലും യുട്യൂബിലും തരംഗമായ കത്തോലിക്കാ കന്യാസ്ത്രീ റിയാലിറ്റി ഷോയില്‍ വിജയിയായി. ഇരുപത്തിയഞ്ചുകാരിയായ സിസ്റ്റര്‍ ക്രിസ്റ്റിന സ്‌കച്ചിയ ആണ് 'ദി വോയ്‌സ് ഓഫ് ഇറ്റലി' എന്ന റിയാലിറ്റി ഷോയില്‍ ഒന്നാമതെത്തിയത്.
കന്യാസ്ത്രീയുടെ കുപ്പായവും ക്രൂശിതരൂപവും അണിഞ്ഞ് മത്സരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ക്രിസ്റ്റിന, തന്റെ വിജയത്തിന് ദൈവത്തിന് നന്ദി പറഞ്ഞു.
അമേരിക്കന്‍ പോപ് ഗായിക അലീസിയ കീസ് ആലപിച്ച 'നോ വണ്‍ ' എന്ന് തുടങ്ങുന്ന ഗാനവുമായി റിയാലിറ്റി ഷോയില്‍ രംഗപ്രവേശം ചെയ്ത സിസ്റ്റര്‍ ക്രിസ്റ്റീന വിധികര്‍ത്താക്കളെ അമ്പരപ്പിച്ചിരുന്നു. സിസ്റ്റര്‍ ആലപിച്ച ആ ഗാനം യുട്യൂബില്‍ ഇതുവരെ അഞ്ചുകോടിയിലേറെ തവണ പ്ലേ ചെയ്തു കഴിഞ്ഞു.

62 ശതമാനം വോട്ട് നേടിയാണ് സിസ്റ്റര്‍ ക്രിസ്റ്റിന വിജയിച്ചത്. എന്നാല്‍, കന്യാസ്ത്രീയുടെ വേഷത്തില്‍ മത്സരിക്കാനുള്ള അവരുടെ തീരുമാനം ചില കോണുകളില്‍നിന്ന് വിമര്‍ശം ഉയര്‍ത്തിയിരുന്നു. ഇറ്റലിയിലെ സിസിലി സ്വദേശിയായ സിസ്റ്റര്‍ ക്രിസ്റ്റിന, 'ഉര്‍സുലിന്‍ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ഫാമിലി' വിഭാഗത്തില്‍പെട്ട കത്തോലിക്കാ കന്യാസ്ത്രീയാണ്.
'യേശു ഇവിടെ കടന്നുവരാന്‍ ഞാനാഗ്രഹിക്കുന്നു', പ്രാര്‍ഥനാ ഗാനത്തിന് ശേഷം അവര്‍ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം ചെവിക്കൊള്ളുന്ന കത്തോലിക്കാ സഭയെയാണ് താന്‍ പിന്തുടരുന്നതെന്നും സിസ്റ്റര്‍ ക്രിസ്റ്റിന പ്രഖ്യാപിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Realaity Show, Singer.

No comments:
Post a Comment