പയ്യന്നൂര്‍: തെക്കേമമ്പലം സ്വദേശി എം. ദാമോദരന്‍ എന്ന ഹക്കീ(45)മിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ വ്യാപാരിയെ വീണ്ടും പോലീസ് ചോദ്യം ചെയ്തു. പയ്യന്നൂര്‍ ഹോട്ടല്‍ നടത്തുന്ന വ്യാപാരിയെയാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. കഴിഞ്ഞ ഫിബ്രുവരിയില്‍ വധം
നടന്ന് ഏതാനും ആഴ്ചക്കകം തന്നെ. ഹോട്ടല്‍ വ്യാപാരിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ സ്വദേശി ഇസ്മയിലിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
നടന്ന് ഏതാനും ആഴ്ചക്കകം തന്നെ. ഹോട്ടല്‍ വ്യാപാരിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ സ്വദേശി ഇസ്മയിലിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
ഹക്കീമിന്റെ മരണത്തിന് ശേഷം ഗള്‍ഫിലേക്ക് കടന്ന ഇസ്മയിലിനെ നാട്ടിലേക്ക് വിളിച്ചു വരുത്തി യാണ് പോലീസ് ചോദ്യം ചെയ്തത്. ഇസ്മയിലിനെയും ഹോട്ടല്‍ വ്യാപാരിയെയും ഒരുമിച്ചും വെവ്വേറെയും പോലീസ് ചോദ്യം ചെയ്തു. വിളിച്ചാല്‍ ഏത് സമയത്തും സ്റ്റേഷനില്‍ ഹാജരാകാമെന്ന ഉറപ്പിലാണ് ഇവരെ പോലീസ് വിട്ടയച്ചതത്രെ.
കഴിഞ്ഞ ഫിബ്രുവരി പത്തിന് പുലര്‍ച്ചെയാണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കൊറ്റി മദ്രസ കെട്ടിടത്തിന്റെ ചുമരിനോട് ചേര്‍ന്ന്. ഹക്കീമിനെ കത്തിക്കരിഞ്ഞ് മരിച്ച നിലയില്‍ കാണപ്പെട്ടത്. പള്ളിയുടെ കുറി പിരിവുകാരനായ ഹക്കീമിന്റെ ജോലി മുമ്പ് ചെയ്തിരുന്നത് ഇസ്മയിലായിരുന്നു. തളിപ്പറമ്പ ഡി.വൈ.എഫ്.എസ്.പി: കെ.എസ്. സുദര്‍ശനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Payyannur, Hakim, Murder, Police, Case.


No comments:
Post a Comment