ചിങ്ങവനം: വെള്ളുത്തുരുത്തി സ്വദേശി നവവരനെ കബളിപ്പിച്ച് പണവും ആഭരണവും കൈക്കലാക്കിയ യുവതി വന്‍ തട്ടിപ്പു സംഘത്തിലെ കണ്ണിയാണെന്ന് സൂചന. യുവതി പറഞ്ഞ പേരും വിലാസവുമെല്ലാം വ്യാജമായിരുന്നുവെന്ന് വ്യക്തമായി. വിവാഹ ദിവസം നവവരന്റെ വീട്ടില്‍ നിന്ന് അരലക്ഷം രൂപയും അഞ്ചു പവന്റെ താലിമാലയുമായി മുങ്ങിയ യുവതിയെക്കുറിച്ച് ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളാരും ഇല്ലെന്നു പറഞ്ഞ് വിവാഹം നടത്തിയതും കരുതിക്കൂട്ടിയുള്ള തട്ടിപ്പിനു വേണ്ടിയായിരുന്നുവെന്ന് കരുതുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. കുഴിമറ്റം വെള്ളൂത്തുരുത്തി പറപ്പാറപ്പറമ്പില്‍ ശശീന്ദ്രന്‍ നായരുടെ പണവും സ്വര്‍ണ്ണവുമാണു നവവധു തട്ടിയെടുത്ത് മുങ്ങിയത്.
വിവാഹദിവസം സൂര്യന്‍ അസ്തമിക്കും മുന്‍പേ താലിമാല ഉള്‍പ്പെടെ വരന്‍ വാങ്ങി നല്‍കിയ അഞ്ച് പവന്‍ സ്വര്‍ണ്ണവും അമ്പതിനായിരം രൂപയുമായാണ് യുവതി മുങ്ങിയത്. ഓട്ടോറിക്ഷാ ഡ്രൈവറായ കുഴിമറ്റം സ്വദേശി വെള്ളൂത്തുരുത്തി പറപ്പാറപ്പറമ്പില്‍ പി.എന്‍.ശശീന്ദ്രന്‍ നായര്‍ (47) വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് വേണ്ടെന്നു വച്ചിരുന്ന വിവാഹ ജീവിതത്തിലേക്ക് കടക്കന്‍ തീരുമാനിച്ചത്. അതാകട്ടെ വലിയ ദുരന്തമാവുകയും ചെയ്തു.
വിവാഹദിവസമായ വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ ആലപ്പുഴ ബിച്ചില്‍വെച്ചാണ് നവവധുവിനെ കാണാതായത്. വ്യാഴാഴ്ച രാവിലെ 9.30ന് വെള്ളാത്തുരുത്തി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹശേഷം വരന്റെ വീട്ടിലെത്തിയ യുവതി വൈകുന്നേരം ഔദ്യോഗിക ആവശ്യത്തിന് ആലപ്പുഴയില്‍ പോകണമെന്നും ഒരുമിച്ചു പോകാമെന്നും പറയുകയായിരുന്നു. ടൂറിസ്റ്റ് ടാക്‌സി വിളിച്ച് ആലപ്പുഴയിലെത്തി ബീച്ചില്‍ വിശ്രമിക്കുന്നതിനിടെയാണ് വധു തന്ത്രപരമായി മുങ്ങിയത്.
അടുത്തിടെ ഒരു പ്രമുഖ പത്രത്തില്‍ പരസ്യം നല്‍കിയാണ് ശശിധരന്‍ നായര്‍ വധുവിനെ കണ്ടെത്തിയത്. പത്രപ്പരസ്യം കണ്ട് ശാലിനിയുടെ ബന്ധുവെന്നു പരിചയപ്പെടുത്തിയ ആളാണ് ഫോണില്‍ ബന്ധപ്പെട്ടത്. എറണാകുളത്ത് ഹൈക്കോടതിയിലെ അഭിഭാഷകയും നോട്ടറിയുമാണെന്ന് പരിചയപ്പെടുത്തി. നേരത്തെ വിവാഹിതയായ ശാലിനി അതില്‍ ബാധ്യതയില്ലെന്നും എന്നാല്‍ സഹോദരന്റെ എതിര്‍പ്പുമൂലം രജിസ്റ്റര്‍ വിവാഹം ചെയ്യണമെന്നും പറഞ്ഞിരുന്നു. താന്‍ വിധവയാണെന്നും തനിക്കൊരു സാധാരണക്കാരനെ പുനര്‍വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചു.
ഓട്ടോറിക്ഷാ ഡ്രൈവറായതനിക്ക് ഹൈക്കോടതിയിലെ അഭിഭാഷക ഭാര്യയായി ചേരില്ലെന്ന് ചിന്തിച്ച ശശീന്ദ്രന്‍ വിവാഹാലോചന വേണ്ടെന്നു വച്ചെങ്കിലും ശാലിനി പിന്മാറിയില്ല. തനിക്ക് നിരവധി ഭൂസ്വത്തും, ബാങ്ക് ലോക്കറുകളില്‍ ലക്ഷങ്ങളുടെ സ്വര്‍ണ്ണവും ഉണ്ടെന്നും സ്‌നേഹിക്കാനറിയാവുന്ന ഭര്‍ത്താവിനെ മാത്രമാണാവശ്യമെന്നും പറഞ്ഞു. ഇടയ്ക്ക് രണ്ടുതവണ ചങ്ങനാശേരിയിലും ആലപ്പുഴയിലും വച്ച് കൂടിക്കാണുകയും ചെയ്തു. അപ്പോഴെല്ലാം അഭിഭാഷകയുടേതെന്നു തോന്നിപ്പിക്കുന്ന വേഷത്തിലായിരുന്നു ശാലിനി. കോടതികളില്‍ കേസിനു വന്നതാണെന്നായിരുന്നു ഈ അവസരങ്ങളില്‍ ശശിധരന്‍ നായരെ വിശ്വസിപ്പിച്ചിരുന്നത്.
അടുത്ത ബന്ധുവായി ആകെയുള്ളത് ഒരു സഹോദരന്‍ മാത്രമാണെന്നും അയാള്‍ തന്റെ പുനര്‍വിവാഹത്തിന് സമ്മതിക്കില്ലെന്നും ശാലിനി പറഞ്ഞിരുന്നു. സഹോദരന്‍ അറിയാതെ വിവാഹം ചെയ്യാമെന്നായിരുന്നു ധാരണ. വിവാഹശേഷമേ ലോക്കറിലുള്ള സ്വര്‍ണ്ണം തിരിച്ചെടുക്കാനാകൂ എന്നതുകൊണ്ട് വിവാഹസമയത്ത് അത്യാവശ്യത്തിനുള്ള ഉരുപ്പടികള്‍ ശശിധരന്‍നായര്‍ വാങ്ങണമെന്നും ആവശ്യപ്പെട്ടു. സമ്മതിച്ച ശശീന്ദ്രന്‍ നായര്‍ ചാന്നാനിക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ എടുത്താണ് ഉരുപ്പടികള്‍ വാങ്ങിയത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച രാവിലെ എട്ടിന് ചങ്ങനാശേരിയില്‍ എത്തിയ ശാലിനിയെ വെള്ളാത്തുരുത്തി ക്ഷേത്രത്തില്‍ വെച്ച് താലിചാര്‍ത്തി.
വരന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് വീട്ടിലെത്തി വിവാഹസല്‍ക്കാരവും കഴിഞ്ഞാണ് ഒരു കേസിന്റെ ആവശ്യത്തിന് ആലപ്പുഴയില്‍ പോകണമെന്ന് വധു ആവശ്യപ്പെട്ടത്. വിവാഹവസ്ത്രം മാറി അഭിഭാഷകയുടെ വേഷം ധരിക്കുന്നതിനിടെ ശശീന്ദ്രന്‍ നായരുടെ മുറിയിലെ മേശക്കുള്ളില്‍ നിന്ന് അമ്പതിനായിരം രൂപയും ഇവര്‍ കൈക്കലാക്കുകയായിരുന്നു. വൈകിട്ട് ആലപ്പുഴ ബിച്ചില്‍വെച്ച് ഭാര്യ അപ്രത്യക്ഷയായതില്‍ മനംനൊന്ത് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തന്റെ മേശവലിപ്പിലിരുന്ന പണവും നഷ്ടമായ കാര്യം നവവരന്‍ അറിയുന്നത്. യുവതിയെ സംബന്ധിച്ച ഒരു വിവരവും ശശീന്ദ്രന്‍ നായരുടെ പക്കലില്ല. വീട് കളമശേരിയില്‍ എന്നു പറയുന്നതല്ലാതെ വീട്ടു പേരു പോലും വെളിപ്പെടുത്തിയില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Marriage, Robbery.

No comments:
Post a Comment