Latest News

വാടക വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഹൃദ്‌രോഗിയായ വൃദ്ധനെ ഇടിച്ചു കൊന്ന സുന്ദരിയുടെ കഥ

ലണ്ടന്‍: കണ്ടാല്‍ സുന്ദരി, വയസ് 21 തികയുന്നതേയുള്ളൂ.. പക്ഷേ കയ്യിലിരുപ്പ് മാത്രം ശരിയല്ല. ഹൃദ്‌രോഗിയായ വീട്ടുടമയുടെ നെഞ്ചില്‍ കയറിയിരുന്ന് ഇടിച്ചു കൂട്ടിയ 21 വയസുകാരി റബേക്ക റിവേഴ്‌സ് എന്ന യുവതിയാണ് ഇപ്പോള്‍ ഇംഗ്ലണ്ടിലെ സംസാര വിഷയം. നെഞ്ചിന് ഇടി കിട്ടിയതോടെ സന്നി ബാധിച്ചു നിലത്തു വീണ പീറ്റര്‍ എഡ്വേര്‍ഡ്‌സ് എന്ന 64 വയസുകാരന്റെ ജീവന്‍ അധികം വൈകാതെ നഷ്ടപ്പെടുകയും ചെയ്തു.

ഇടിയുടെ ആഘാതത്തെ തുടര്‍ന്നുണ്ടായ ഹൃദ്‌രോഗമാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സംഭവം നടന്നത്. പോലീസ് റബേക്കയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് ഈ സുന്ദരിയുടെ പക്ഷം. വെസ്‌റ്റേണ്‍ സൂപ്പര്‍മെയറിലെ വൃദ്ധന്റെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റിലാണ് യുവതി താമസിക്കുന്നത്.

2000 മുതല്‍ ഹൃദ്‌രോഗിയാണ് എഡേര്‍ഡ്‌സ്. 2011ല്‍ രോഗം ഗുരുതരമായി. ഇതോടെ വേദന അനുഭവപ്പെടുമ്പോള്‍ ഉള്ളിലേക്ക് വലിക്കാന്‍ ഒരു സ്‌പ്രേ ഡോക്ടര്‍മാര്‍ നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ഇടിയേറ്റു നിലത്തുവീണതിനു പിന്നാലെ അദ്ദേഹം സ്‌പ്രേ ഉപയോഗിച്ചിരുന്നു. എന്നാല്‍ അല്‍പം കഴിഞ്ഞപ്പോള്‍ 'ഇതുകൊണ്ട് രക്ഷയുണ്ടെ'ന്നു തോന്നുന്നില്ലെന്ന് പറഞ്ഞ് അയാള്‍ നിലത്തേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. 2012ലാണ് പെണ്‍കുട്ടി എഡ്വേര്‍ഡ്‌സിനും ഭാര്യ സാന്ദ്രയ്ക്കുമൊപ്പം ഇവരുടെ ഫ്‌ലാറ്റില്‍ താമസിക്കാന്‍ എത്തിയത്.

ഡിസംബറില്‍ ഹൃദയ ശസ്‌ക്രിയയ്ക്കു വിധേയനാകാനിരിക്കെയാണ് എഡ്വേര്‍ഡ്‌സിന് മരണം സംഭവിച്ചത്. ബ്രിസ്‌റ്റോള്‍ ക്രൗണ്‍ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ഭര്‍ത്താവുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടരുതെന്ന് പലതവണ റബേക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി സാന്ദ്ര കോടതിയില്‍ മൊഴി നല്‍കിയിരുന്നു. റബേക്കയുടെ എടുത്തുചാട്ടം കാരണം അവരോട് വീടൊഴിയാന്‍ എഡ്വേര്‍ഡ്‌സ് നിര്‍ദേശിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിനായിരുന്നു സംഭവം. നെഞ്ചില്‍ തുടര്‍ച്ചയായി ഇടിച്ചതിനെ തുടര്‍ന്നാണ് എഡ്വേര്‍ഡ്‌സ് നിലത്തുവീണത്. ഇടിയേറ്റു വീണ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ക്ക് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. അഞ്ചു ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞതിനു ശേഷം നവംബര്‍ പത്താം തീയതി മരിക്കുകയും ചെയ്തു. കുറ്റം തെളിഞ്ഞാല്‍ റബേക്കയ്ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News,  Murder. World-news.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.