Latest News

കടലിലെ ടാങ്കറിനെക്കുറിച്ച് ആശങ്ക വേണ്ട: ജില്ലാകളക്ടര്‍

കാസര്‍കോട്: കടല്‍ തീരത്ത് കരയ്ക്കടിഞ്ഞ ടാങ്കറുകളെക്കുറിച്ചു ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ടാങ്കറുകള്‍ പരിശോധിച്ച വിദഗ്ധ സംഘം വെളിപ്പെടുത്തിയതായി ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കടല്‍തീരത്ത് കാണപ്പെട്ട ടാങ്കറുകള്‍ പരിശോധിച്ച സംഘം ടാങ്കറിനകത്തുളളത് ഫ്‌ളിയോണ്‍-22 ഫ്രിഡ്ജ് നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന ക്ലോറോ ഡൈ ക്ലോറോ മീഥൈന്‍ ദ്രാവകമാണെന്നും അഭിപ്രായപ്പെട്ടു. ജൂണ്‍ 26 ന് മുംബൈ ആസ്ഥാനമായിട്ടുളള എം പി എല്‍ കംഫര്‍ട്ട് എന്ന കപ്പല്‍ കടലില്‍ മുങ്ങിയതായും ഈ കപ്പലിലുണ്ടായിരുന്ന ടാങ്കറുകളാണ് കരയ്ക്കടിഞ്ഞതെന്ന് വിദഗ്ധര്‍ അറിയിച്ചു. ടാങ്കറിലുളള ദ്രാവകം തീ പിടിക്കുന്നതോ, വിഷമയമോ അല്ല.
ടാങ്കറുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി കപ്പല്‍ കമ്പനി ഉടമ നിയോഗിച്ച സര്‍വ്വേയര്‍ ക്യാപ്ടന്‍ ലോബോ എന്നയാളും ഒരു കെമിസ്റ്റും കാസര്‍കോട്ട് എത്തും. കൂടാതെ കണ്ണൂരില്‍ നിന്നും കോസ്റ്റ് ഗാര്‍ഡും എത്തും.ടാങ്കറുകള്‍ മംഗലാപുരത്തേക്ക് ജലമാര്‍ഗ്ഗം മുഖേന കൊണ്ടു പോകാനുളള ശ്രമത്തിനായി കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ടുവരുന്നതായി കളക്ടര്‍ അറിയിച്ചു.
ടാങ്കറുകള്‍ പരിശോധന നടത്തിയ വിദഗ്ധര്‍ ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. 

കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, എഡി എം എച്ച.ദിനേശന്‍, കോഴിക്കോട് ഫാക്ടറീസ് ആന്റ് ബോയിലറീസിലെ ഇന്‍സ്‌പെക്ടര്‍ അനീഷ് കുര്യാക്കോസ്, ഇതേ സ്ഥാപനത്തിലെ ഡോ.സുനീഷ് കുമാര്‍, കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍ ജി സുലോചന, കൂടാതെ എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജിലെ അസി. പ്രൊഫസര്‍മാരായ ബി സ്വരാജ്കുമാര്‍, പി പി മഹേഷ്, നിസാമുദ്ദീന്‍, വി എസ് കീര്‍ത്തി എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.