ബീജിംഗ്: ഇരുപതാം നിലയില്‍ നിന്ന് വീണ നാല്‍പ്പത്തിരണ്ടുകാരിയുടെ തുടയിലൂടെ തുളച്ചുകയറിയ കമ്പി കഴുത്തിലൂടെ പുറത്തുവന്നെങ്കിലും അവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തെക്കന്‍ ചൈനയിലെ ജിയാംഗ്‌സി പ്രവിശ്യയിലായിരുന്നു അപകടം. വു സിന്‍സിയാന്‍ എന്ന സ്ത്രീയാണ് മരണത്തെ മുഖുമുഖം കണ്ടത്. നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിനുമുകളില്‍ നിന്നാണ് വു വീണത്. ചവിട്ടിനിന്ന പലക ഇളകിപ്പോയതാണ് അപകടകാരണമായത്. വുവിന്റെ തുടയിലൂടെ തുളച്ചുകയറിയ കമ്പി കഴുത്തിലൂടെ പുറത്തുവന്നു. ഉടന്‍ തന്നെ വുവിന്റെ ബോധം നശിക്കുകയും ചെയ്തു.
സമീപത്തുണ്ടായിരുന്നവര്‍ വുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അഞ്ചുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കമ്പി ശരീരത്തില്‍ നിന്ന് നീക്കംചെയ്തത്. ആന്തരികാവയവങ്ങള്‍ക്ക് കാര്യമായ ക്ഷതമില്ലാതിരുന്നതാണ് വുവിന് രക്ഷയായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വുവിന്റെ ശരീരത്തില്‍ അണുബാധ ഉണ്ടാകാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടര്‍മാര്‍. ശരീരത്തില്‍ കമ്പി കുത്തിക്കയറിയത് അറിഞ്ഞില്ലെന്നും കഴുത്തിന് മുകളില്‍ എന്തോ നില്‍ക്കുന്നതാതി തോന്നിയെന്നും വു പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, World News.

No comments:
Post a Comment