കുണ്ടംകുഴി: വിദ്യാര്‍ഥി കാല് വഴുതി കുളത്തില്‍ വീണ് മരിച്ചു. മുന്നാട് മണ്ണടുക്കം പോളയിലെ പത്മനാഭന്റെ മകന് ശ്രീജേഷ് കൃഷ്ണ(16)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ സുഹൃത്തിനൊപ്പം വീടിന് സമീപത്തെ കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു.
കാല്‍വഴുതി കുളത്തിലേക്ക് വീണ ശ്രീജേഷ് ചുഴിയില്‍ പെട്ട് താഴുകയായിരുന്നു.20 അടിയോളം ആഴമുള്ള കുളത്തില്‍ മഴക്കാലത്ത് അടിയില്‍ നിന്ന് ശക്തിയോടെ വെള്ളം പൊങ്ങാറുണ്ട്. കുളത്തില്‍വീണ് ശ്രീജേഷ് അതിനിടയില്‍ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് സുധീഷ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു.
പലരും കുളത്തിലിറങ്ങി കുട്ടിയെ പുറത്തെടുക്കാന്‍ നോക്കിയെങ്കിലും വെള്ളത്തിന്റെ ശക്തമായ തള്ളലില്‍ കുളത്തിന്റെ അടിയിലേക്ക് ചെല്ലാന്‍ കഴിഞ്ഞില്ല. സമീപത്തെ വീടുപണിക്ക് വന്ന തൊഴിലാളികളാണ് കുളത്തിന്റെ അടിയിലെത്തി കുട്ടിയെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചു.
കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ഥിയാണ്. ലീലയാണ് അമ്മ. സഹോദരി: ശ്രുതി. ബേഡകം എസ്ഐ കെ അനന്തന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ പോസ്റ്റ് മോര്‍ട്ടം നടത്തും. വിദേശത്ത് ജോലി ചെയ്യുന്ന പത്മനാഭന് എത്തിയശേഷം തിങ്കളാഴ്ച വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment