Latest News

മണ്ണിടിച്ചല്‍ ഭീഷണിയില്‍ മൂന്നു കുടുംബങ്ങള്‍

ചട്ടഞ്ചാല്‍: ഏതു നിമിഷവും ഇനിയും അടര്‍ന്നു വീഴാവുന്ന നിലയില്‍ മണ്‍തിട്ടയും പാറക്കെട്ടും. അതിനു താഴെ ഭയപ്പാടോടെ കഴിയുന്ന മൂന്ന് കുടുംബങ്ങള്‍. ചെമ്മനാട് പഞ്ചായത്തില്‍ തെക്കില്‍ വില്ലേജില്‍ പെട്ട മാച്ചിപ്പുറത്തെ മാധവന്‍, ലക്ഷ്മി, രാഘവന്‍ എന്നിവരുടെ വീടുകളാണ് അപകടഭീഷണിയിലുള്ളത്.

കഴിഞ്ഞ ദിവസം ശക്തമായ മഴയില്‍ കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണ് വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. വീട്ടിലെ കിണര്‍ ഏതാണ്ട് മൂടപ്പെട്ട അവസ്ഥയാണ്. വീടിന്റെ ചുവരുകള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. വീണ്ടും ഏതു നിമിഷവും ഇടിഞ്ഞു വീഴുന്ന നിലയിലാണ് പാറക്കെട്ടുള്ളത്.
സ്ഥാലം എം എല്‍ എ കെ കുഞ്ഞിരാമനും തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങിയവരും സ്ഥലത്തെത്തി സംഭവത്തിന്റെ ഗൗരവം മനസിലാക്കിയിരുന്നു. എം എല്‍ എ ഇടപെട്ട് ഈ കുടുംബങ്ങള്‍ക്ക് പതിനായിരം രൂപയുടെ താല്‍ക്കാലികസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോഴത്തെ അപകടസ്ഥിതിയില്‍ നിന്ന് ഇതൊന്നും ആശ്വാസമാകുന്നില്ല. മഴ കനത്താല്‍ വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയിലാണ് വീട്ടുകാര്‍ കഴിയുന്നത്. വീടിനു മുകളില്‍ ഇടിഞ്ഞു വീഴാന്‍ പോകുന്ന പാറക്കെട്ടും മണ്‍തിട്ടയും നീക്കാനുള്ള നടപടിയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടാകേണ്ടതെന്ന് ഇവര്‍ പറയുന്നു.


Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.