കാസര്‍കോട്: തിന്മയുടെ ശക്തികള്‍ക്കെതിരായ മഹത്തായ പോരാട്ട വീര്യത്തിന്റെ ഓര്‍മകള്‍ അയവിറക്കിനാടെങ്ങും ബദ്ര്‍ ദിനം ആഘോഷിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ അനുസ്മരണ പരിപാടികളും അന്നദാനവും നടന്നു.
സത്യത്തിനും അവിശ്വാസത്തിനും മേല്‍ നേടിയ സത്യത്തിന്റെയും വിശ്വാസത്തിന്റെയും വിജയ സ്മരണ കൂടിയാണ് റംസാന്‍ പതിനേഴിലെ ബദര്‍ദിനം.
ഇസ്ലാമിക ചരിത്രത്തിലെ നാഴികക്കല്ലായാണ് ബദര്‍ അറിയപ്പെടുന്നത്. പരിശുദ്ധ റംസാന്‍ 17നാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ അനുയായികളായ 313 പേര്‍ രണ്ടായിരത്തിലേറെ വരുന്ന അവിശ്വാസികളോട് പോരാടി വിജയം നേടിയത്. മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ബദര്‍ എന്ന സ്ഥലത്ത് വച്ചാണ് ഇരു വിഭാഗവും ഏറ്റുമുട്ടിയത്. ഇതില്‍ വിശ്വാസികള്‍ വിജയിച്ചതോടെയാണ് ഇസ്ലാമിക ചരിത്രത്തില്‍ ബദറിന് പ്രാധാന്യമേറിയത്.
ഇസ്ലാം മതത്തിന്റെ പ്രബോധനം നടത്തുന്ന മുഹമ്മദ് നബിക്കും സ്വഹാബിക്കള്‍ക്കുമെതിരെ നിരന്തരം പീഡനം നടത്തിയിരുന്ന അബൂജഹലിന്റെ ക്രൂരതയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ പ്രവാചകന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഹിജ്‌റ രണ്ടാംവര്‍ഷം പരിശുദ്ധ റംസാനിലെ 17ാം ദിനത്തില്‍ 'ബദര്‍' എന്ന സ്ഥലത്തുവെച്ച് 313 പേരടങ്ങുന്ന സംഘമാണ് മൂന്നിരട്ടിയോളം വരുന്ന അബൂജഹലിന്റെ സൈന്യത്തോട് ഏറ്റുമുട്ടിയത്.
യുദ്ധത്തിനിടയില്‍ ഇസ്ലാമിക സൈന്യം അല്ലാഹുവിനോട് യുദ്ധഭൂമിയില്‍ പ്രാര്‍ഥനയിലൂടെ സഹായം തേടി. ഇതേത്തുടര്‍ന്ന് അല്ലാഹു 900 മാലാഖമാരെ ഭൂമിയിലേക്കിറക്കിയെന്നും യുദ്ധം ജയിപ്പിച്ചെന്നുമാണ് ചരിത്രം. വ്രതാനുഷ്ഠാനത്തിന്റെ കാഠിന്യത്തിലും യുദ്ധമുഖത്ത് പോരാടി വിജയംവരിച്ചതിന്റെ സ്മരണകള്‍ റംസാന്‍ 17ന് വിവിധ ചടങ്ങുകളോടെയാണ് ആഘോഷിക്കുന്നത്.
മൗലീദ് പാരായണവും പ്രത്യേക പ്രാര്‍ഥനയും പള്ളികളിലും വീടുകളിലും നടന്നു വരുന്നു.
യുദ്ധത്തില്‍ മരണപ്പെട്ട ഓര്‍മപുതുക്കല്‍ 'ബദറീങ്ങളുടെ ആണ്ടാ'യും വിശ്വാസികള്‍ ആചരിക്കും.
മൗലീദ് പാരായണവും പ്രത്യേക പ്രാര്‍ഥനയും പള്ളികളിലും വീടുകളിലും നടന്നു വരുന്നു.
യുദ്ധത്തില്‍ മരണപ്പെട്ട ഓര്‍മപുതുക്കല്‍ 'ബദറീങ്ങളുടെ ആണ്ടാ'യും വിശ്വാസികള്‍ ആചരിക്കും.
ബദര്‍ ദിനത്തിന്റെ പുണ്യം നേടാന്‍ വിശ്വാസികള്‍ പള്ളികളില്‍ ഒരുമിച്ചു കൂടി. അസറിന് ശേഷം നടന്ന മൗലീദ് നേര്‍ച്ചയ്ക്ക് ശേഷം അന്നദാന വിതരണവും നടന്നു. ഇതു സ്വീകരിക്കാന്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറു കണക്കിന് വിശ്വാസികളാണ് പളളികളിലെത്തിയത്.
Keywords:Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment