Latest News

  

യുവാവിന്‍െറ പക്കല്‍ മയക്കുമരുന്ന് കൊടുത്തയച്ചത് രാജ്യത്തോട് ചെയ്ത കുറ്റകൃത്യം –ഹൈകോടതി

കൊച്ചി: വിദേശത്തേക്കു പോയ യുവാവിനെ തെറ്റിദ്ധരിപ്പിച്ച് മയക്കുമരുന്ന് കൊടുത്തയച്ച സംഭവം രാജ്യത്തോട് ചെയ്ത കുറ്റകൃത്യവും കൊടും വഞ്ചനയുമാണെന്ന് ഹൈകോടതി. വിശ്വാസവഞ്ചനയിലൂടെ നടത്തിയ മനുഷ്യത്വരഹിതമായ നടപടിയിലൂടെ നിരപരാധിയായ ഒരു യുവാവിന്‍െറ ജീവനാണ് വിദേശരാജ്യത്ത് ഹോമിക്കാന്‍ വിട്ടുകൊടുത്തത്.

വെറും നിയമലംഘനമായി മാത്രം ഇതിനെ കാണാനാവില്ല. ഈ കൊടുംക്രൂരതക്കു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും കണ്ടത്തൊന്‍ സമഗ്രാന്വേഷണം വേണം. ഇതിലുള്‍പ്പെട്ട മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാനും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുമുള്ള ആര്‍ജവവും തന്‍േറടവും അന്വേഷണ ഉദ്യോഗസ്ഥര്‍ കാട്ടണമെന്നും ജസ്റ്റിസ് തോമസ് പി. ജോസഫ് ഉത്തരവിട്ടു.

പിഴല സ്വദേശി ഷിജുവിന്‍െറ കൈവശം പുസ്തകത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് വിദേശത്തേക്ക് കൊടുത്തയച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആലുവ പുത്തന്‍വേലിക്കര സാരംഗ് തോമസിന്‍െറ മുന്‍കൂര്‍ ജാമ്യഹരജി തള്ളിയാണ് കോടതിയുടെ ഉത്തരവ്.

ഹരജിക്കാരന് നല്‍കാനെന്ന പേരിലാണ് പിതാവിന്‍െറ മരണാനന്തര ചടങ്ങിന് നാട്ടില്‍ വന്നു മടങ്ങിയ ഷിജുവിന്‍െറ കൈവശം മയക്കുമരുന്നുകൊടുത്തുവിട്ടത്. അബൂദബിയില്‍ പിടിയിലായ ഷിജു അവിടെ ജയിലിലാണ്. സംഭവത്തില്‍ ഒട്ടേറെ പേര്‍ പിടിയിലായി. കേസുമായി തനിക്ക് ബന്ധമില്ലെന്നും അനാവശ്യമായി കേസില്‍ കുടുക്കിയതാണെന്നുമാണ് ഹരജിയില്‍ പറഞ്ഞിരുന്നത്. വിദേശത്തായതിനാല്‍ അറസ്റ്റ് പ്രതീക്ഷിക്കുന്നില്ലെങ്കിലും കീഴടങ്ങാന്‍ തയാറാണെന്ന് ഹരജിക്കാരന്‍െറ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി ഹരജിക്കാരനോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചു.

മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് സീനിയര്‍ ഗവ. പ്ളീഡര്‍ വി.എസ്. ശ്രീജിത്തും കോടതിയില്‍ വാദിച്ചു. മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന്‌ വ്യക്തമാക്കിയാണ് കേസ് സാധാരണ കുറ്റകൃത്യമല്ലെന്ന്‌കോടതി നിരീക്ഷണം നടത്തിയത്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.