കുമ്പള: മാനവിക മൂല്യങ്ങളേയും അന്താരാഷ്ട്ര മൂല്യങ്ങളേയും ലംഘിച്ച്കൊണ്ട് ഫലസ്ത്തീനിന് മേല്‍ ഇസ്രായില്‍ നടത്തുന്ന കിരാദത്വം ലോക സമാധാനത്തിന് ഭീഷണിയാണെന്ന് പ്രമുഖ ആത്മീയ പണ്ഡിതനും മുജമ്മഅ് സാരഥിയുമായ അസ്സയ്യിദ് അബ്ദുഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍-ബുഖാരി പറഞ്ഞു.
നിരായുധരും നിരാലമ്പരുമായ ജനതയുടെ മേല്‍ മനുഷ്യത്വ രഹിതമായ അക്രമങ്ങളാണ് ഇസ്രായില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഫലസ്ത്തീനിലെ കുട്ടികളുടെയും , സ്ത്രീകളുടെയും നിരപരാധികളായ സിവിലിയന്‍ മാരുടെയും സുരക്ഷിതത്വത്തിന്ന് വേണ്ടി ലോക മന സാക്ഷി ഉണരണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.
ബായാര്‍ മുജമ്മഇല്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്ന് നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു തങ്ങള്‍. കെ.പി.എസ് തങ്ങള്‍ ബേക്കലിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം അബ്ബാസ് മുസ്്ലിയാര്‍ അല്‍ മദീന സമ്മേളനം ഉല്‍ഘാടനം ചെയ്തു.
സി അബ്ദുല്ല മുസ്ലിയാര് , ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി , സുലൈമാന്‍ കരിവെല്ലുര് , ബായാര്‍ അബ്ദുല്ല മുസ്ലിയാര് , ഇബ്രാഹിം ഫൈസി കന്യാന , ടി കെ ഹമീദ് ഹാജി , അലവി ഹാജി ബേക്കല്‍ , സിദ്ധീഖ് ഹാജി മംഗലാപുരം , മജീദ് ഹാജി മഞ്ഞനാടി , സത്താര്‍ ഹാജി , മോണുഹാജി മളിഗെ , മുഹമ്മദ് സഖാഫി പാത്തൂര്‍ , റസ്സാഖ് സഖാഫി കോട്ടക്കുന്ന , ബഷീര്‍ പുളിക്കൂര്‍ , കന്തല്‍ സൂപ്പി മദനി അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സമ്മേളനത്തില്‍ ലോക സമാധാനത്തിന്ന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment