Latest News

സാംസ്‌കാരികാധിനിവേശം മൂല്യശോഷണത്തിന് കാരണമാക്കി: അബ്ബാസലി ശിഹാബ് തങ്ങള്‍

കാസര്‍കോട് : വളര്‍ന്നുവരുന്ന തലമുറയില്‍ നിന്ന് പൈതൃകവും പാരമ്പര്യവും എടുത്തുമാറ്റപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും യുവതയില്‍ മാറ്റം കൊണ്ടുവന്ന സാംസ്‌കാരിധിനിവേശമാണ് മൂല്യശോഷണത്തിന്റെയും ധര്‍മച്യുതിയുടെയും കാരണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. 

ആത്മീയ സരണിയാണ് മനശാന്തിയും സമാധാനവും സാധ്യമാക്കുന്നതെന്നും ഭൗതിക ഭ്രമങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിസ്വര്‍ഗ്ഗസരണിയിലേക്ക് നീതിസാരത്തോടെ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കാസര്‍കോടപുതിയ ബസ് സ്റ്റാന്‍ഡിലെ ബാവ മുസ്ലിയാര്‍ നഗറില്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണ രണ്ടാം ഘട്ടപരമ്പരയുടെ രണ്ടാം ദിവസപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയില്‍ എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ അധ്യക്ഷത വഹിച്ചു. കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. 

എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് എം.എ ഖാസിം മുസ്ലിയാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, സമസ്ത ജില്ലാ മുശാവറ അംഗം സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, അബൂബക്കര്‍ സാലൂദ് നിസാമി, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ഹാഷിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സി. ബി ബാവ ഹാജി, എസ്.പി സ്വലാഹുദ്ദീന്‍, ടി.എച്ച് അബ്ദുല്‍ ഖാദിര്‍ ഫൈസി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, മഹ്മൂദ് ദേളി, സുബൈര്‍ നിസാമി, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, താജുദ്ദീന്‍ ചെമ്പരിക്ക, യു. സഹദ് ഹാജി, എം. എ ഖലീല്‍, റഷീദ് ബെളിഞ്ച, മുഹമ്മദ് കുഞ്ഞി തുരുത്തി, യു. ബഷീര്‍ ഉളിയത്തടുക്ക, അബൂബക്കര്‍ ബാഖവി തുരുത്തി, സിദ്ദീഖ് ബെളിഞ്ച, യൂനുസ് ഫൈസി കാക്കടവ്, ജമാല്‍ ദാരിമി, ഹാരിസ് ഗ്വാളിമുഖം, അബ്ദുല്‍ റഊഫ് ഫൈസി, നാസര്‍ സഖാഫി, ലത്തീഫ് കൊല്ലമ്പാടി, റഷീദ് ചാലക്കുന്ന് എന്നിവര്‍ സംബന്ധിച്ചു. അബ്ദുല്‍ സലാം ഫൈസി സ്വാഗതവും മുഹമ്മദ് ഫൈസി കജ നന്ദിയും പറഞ്ഞു. 

വേദിയില്‍ ചൊവ്വാഴ്ച മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ് നടക്കും. കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി ഫാഷന്‍ യുഗത്തിലെ മുസ്ലിം സ്ത്രീ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.