ബേക്കല്‍: പള്ളിക്കര ബേങ്കിലെ പിഗ്മി കലക്ഷന്‍ ഏജന്റായ ഷീബയുടെ മരണത്തില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ ബേക്കല്‍ ഇല്ല്യാസ് നഗറിലെ ഇബ്രാഹിം ഹാജിയുടെ മകള്‍ ഖൈറുന്നീസ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി.
Keywords: kasaragod, Bekal, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തന്റെ പിതാവ് നിരപരാധിയാണെന്നും ഷീബയുടെ മരണത്തിന് പിന്നില്‍ മറ്റ് ചില കാരണങ്ങളാണെന്നുമാണ് ഖൈറുന്നീസയുടെ പരാതിയില്‍ പറയുന്നത്. ബ്ലേഡ് ഇടപാടുകാരനായ ഇബ്രാഹിം ഹാജി പണത്തിന് വേണ്ടി മാനസികമായി പീഢിപ്പിച്ചതുമൂലം ഷീബ തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് കേസ്.
ഇബ്രാഹിം ഹാജിയുടെ പേര് പരാമര്‍ശിക്കുന്ന ഷീബയുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തി ല്‍ ഇബ്രാഹിം ഹാജിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് പോലീസ് കേസെടുക്കുകയും ഹാജി അറസ്റ്റിലാവുകയുമായിരുന്നു.
ഇബ്രാഹിം ഹാജി ഇപ്പോള്‍ റിമാന്റിലായി ജയിലില്‍ കഴിയുന്നു.
ഇബ്രാഹിം ഹാജി ഇപ്പോള്‍ റിമാന്റിലായി ജയിലില്‍ കഴിയുന്നു.
എന്നാല്‍ ഷീബയുടെ മരണവുമായ തന്റെ പിതാവിന് യാതൊരു ബന്ധവുമില്ലെന്നാണ് ഖൈറുന്നീസ പറയുന്നത്. എസ്പിക്ക് ഖൈറുന്നീസ നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്- മരിച്ച ഷീബയും ഭര്‍തൃവീട്ടുകാരും തമ്മില്‍ സ്വത്ത് സംബന്ധമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഷീബയുടെ ഭര്‍തൃപിതാവിന്റെ പേരിലുള്ള കുറച്ച് സ്ഥലം മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തിയെങ്കിലും തുക പിതാവ് നല്‍കിയിട്ടില്ല. ഈ പണം കൊണ്ടാണ് ഷീബയും ഭര്‍ത്താവും വീട് നിര്‍മ്മിച്ചത്. പ്രസ്തുത വീട്ടില്‍ ഷീബയും ഭര്‍ത്താവും ഭര്‍തൃപിതാവിനെ പ്രവേശിപ്പിച്ചിരുന്നില്ല. വയോധികനും നിത്യരോഗിയുമായ ഇദ്ദേഹം ഇപ്പോള്‍ കടവരാന്തയിലാണ് കിടന്നുറങ്ങുന്നത്.
ഇത് സംബന്ധിച്ച് ഷീബയുടെ ഭര്‍തൃപിതാവ് കോടതിയില്‍ പരാതിയും നല്‍കിയിട്ടുണ്ട്. കൂടാതെ ഷീബയുടെ ഭര്‍ത്താവിന്റെ മാതാവ് ഖൈറൂന്നീസയുടെ വീട്ടില്‍ വന്ന് ഷീബയും ഭര്‍ത്താവും അവരുടെ വീട്ടില്‍ താമസിപ്പിക്കുവാന്‍ കൂട്ടാക്കുന്നില്ലെന്നും ഇബ്രാഹിം ഹാജിയുടെ ക്വാര്‍ട്ടേഴ്‌സ് അവര്‍ക്ക് താമസിക്കുവാന്‍ നല്‍കണമെന്നും പറഞ്ഞിരുന്നു. പിതാവിനോട് സമ്മതം വാങ്ങി അക്കാര്യം ശരിയാക്കാമെന്ന് ഖൈറുന്നീസ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
ഭര്‍തൃവീട്ടുകാരുമായുള്ള സ്വത്തിനെ സംബന്ധിച്ചുള്ള പ്രശ്‌നത്തില്‍ ഷീബ ഇതിനു മുമ്പ് നിരവധി തവണ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും, പിഗ്മി കലക്ഷന്‍ ഏജന്റെന്ന നിലയില്‍ പലരില്‍ നിന്നും ഷീബ വന്‍ തുകകള്‍ വാങ്ങിയിരുന്നുവെന്നും ഇത് തിരിച്ച് നല്‍കാതിരുന്നതിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നും ഖൈറുന്നീസയുടെ പരാതിയില്‍ വിശദീകരിക്കുന്നു.
ഇബ്രാഹിം ഹാജി മുമ്പ് ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നല്‍കിയത്. ഷീബയുടെയും ഭര്‍ത്താവിന്റെയും നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വീട് വെക്കാന്‍ ഇബ്രാഹിം ഹാജി ഒന്നരലക്ഷം നല്‍കി. ജീവിത വൃത്തിക്കുവേണ്ടി ഇബ്രാഹിം ഹാജി ഒരു പെട്ടിക്കട നടത്തിയിരുന്നു.
ഇതിനിടയില്‍ അസുഖം മൂര്‍ച്ചിച്ച് ഇബ്രാഹിം ഹാജി മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാവുകയും ചെയ്തു. ചികിത്സക്കുവേണ്ടി പണം ആവശ്യപ്പെട്ട ഹാജിക്കെതിരെ ഷീബയും ഭര്‍ത്താവും കോടതിയില്‍ ഹരജി നല്‍കുകയായിരുന്നുവെന്നും പണത്തിന് വേണ്ടി ഭീഷണിപ്പെടുത്തിയിരുന്നില്ലെന്നും ഷീബയുടെ ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം മറ്റാരുടെയോ കൈപ്പടയിലാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
No comments:
Post a Comment