കാഞ്ഞങ്ങാട്: സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ ജോലി നോക്കുന്നതിനിടെ കടുത്ത പ്രണയ ബന്ധത്തിലകപ്പെടുകയും പിന്നീട് കാമുകന്‍ കൈയ്യൊഴികയും ചെയ്ത യുവതി വിഷം കഴിച്ച് ജീവനൊടുക്കി.
കാഞ്ഞങ്ങാട് കൈലാസ് തീയേറ്റര്‍-റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡില്‍ മഡോണ ഗ്യാസ് ഏജന്‍സിക്കടുത്ത് താമസിക്കുന്ന പത്മനാഭന്‍ -സരോജ ദമ്പതികളുടെ മകള്‍ ശില്‍പ്പ കുമാരി(29)യാണ് ബുധനാഴ്ച ഉച്ചയോടെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ മരണപ്പെട്ടത്.
ജൂണ്‍ 17 ന് ഉച്ചയോടെ ചെങ്കളയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വെച്ച് വിഷം കഴിച്ച യുവതി മൂന്നാഴ്ചയോളം ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട് കഴിയുകയായിരുന്നു. അടുത്ത ബന്ധുവും ഈ ധനകാര്യ സ്ഥാപനത്തിലെ മാനേജറുമായ യുവാവുമായി ശില്‍പ്പ പ്രണയത്തിലായിരുന്നു. പയ്യന്നൂര്‍ സ്വദേശിയായ യുവാവ് ഹൊസ്ദുര്‍ഗ് കാരാട്ടുവയലിലാണ് താമസം.
ജൂണ്‍ 14, 15 തീയതികളില്‍ ശില്‍പ്പയും മാനേജര്‍ യുവാവും ഓഫീസ് ആവശ്യത്തിനാണെന്ന് പറഞ്ഞ് പാലക്കാട്ടേക്ക് പോയിരുന്നു. തിരിച്ചു വന്നതിന് ശേഷം 17ന് ശില്‍പ്പ ചെങ്കളയിലെ ധനകാര്യ സ്ഥാപനത്തില്‍ പോകുകയും അവിടെ വെച്ച് കാമുകനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായി പറയപ്പെടുന്നു. ഇതിന് ശേഷം വൈകിട്ട് വീട്ടിലെത്തിയ ശില്‍പ്പ താന്‍ വിഷം കഴിച്ചതായി വീട്ടുകാരെ അറിയിച്ചു.
യുവതിയെ ഉടന്‍ വീട്ടുകാര്‍ നോര്‍ത്ത് കോട്ടച്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും കടുത്ത വീര്യമുള്ള വിഷമാണ് അകത്ത് ചെന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ യുവതിയെ വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ മരണം നടക്കുന്നത് വരെ യുവതി അബോധാവസ്ഥയിലായിരുന്നു.
ഗ്രാമീണ ബാങ്ക് വള്ളിക്കടവ് ശാഖയിലെ ഉദ്യോഗസ്ഥനായ കാന്തകുമാറിന്റെ ഭാര്യയാണ് ശില്‍പ്പ. മാനേജര്‍ യുവാവും ശില്‍പ്പയും കാഞ്ഞങ്ങാട്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്നു. യുവതിയുടെ അമ്മാവന്റെ മകളുടെ ഭര്‍ത്താവ് കൂടിയാണ് മാനേജര്‍. യുവതി വിഷം കഴിച്ച സംഭവത്തെ തുടര്‍ന്ന് മാനേജര്‍ നാട്ടില്‍ നിന്ന് മുങ്ങിയിരിക്കുകയാണ്.
ജേസിസ് ഉള്‍പ്പെടെയുള്ള കാഞ്ഞങ്ങാട്ടെ സന്നദ്ധ സംഘടനകളില്‍ അംഗമായ മാനേജര്‍ യുവാവിനെ ശില്‍പ്പ കുമാരി വിഷം കഴിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജേസിസ് കാഞ്ഞങ്ങാട് ഘടകത്തില്‍ നിന്നും പുറത്താക്കിയിരുന്നു. നഗരത്തിലെ വസ്ത്ര സ്ഥാപനത്തില്‍ സൂപ്പര്‍വൈസറാണ് ശില്‍പ്പ കുമാരിയുടെ പിതാവ്. മൂന്നുവയസ്സുകാരിയായ പ്രീതികയാണ് ശില്‍പ്പ കുമാരിയുടെ മകള്‍. കാഞ്ഞങ്ങാട്ടെ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ ദീപക് ഏക സഹോദരനാണ്.
No comments:
Post a Comment