വിദ്യാനഗര്‍: ചെങ്കള ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത് മൈസൂര്‍ ഗിലിക്കുള സ്വദേശിയും മല്ലത്ത് വാടക ക്വാട്ടേഴ്സില്‍ താമസക്കാരനുമായ രവി കിരണാണെന്ന് (32) തിരിച്ചറിഞ്ഞു.
Keywords: kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
രവി കിരണിനെ കൊന്ന് കിണറ്റില്‍ തള്ളിയതാണെന്ന് സംശയിക്കുന്നതായി ഭാര്യ യശോദ ജില്ലാ പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ ആരോപിച്ചു. ഞായറാഴ്ചയാണ് കിണറ്റില്‍ ജഡം കണ്ടത്. വ്യാഴാഴ്ച രാവിലെ മല്ലത്തെ വാടക ക്വാട്ടേഴ്സില്‍ നിന്നും ചെര്‍ക്കള ടൌണിലേക്ക് പുറപ്പെട്ടതാണ്. വ്യാഴാഴ്ച രാത്രി 11 മണിക്ക് ഒരാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് യശോദയെ വിളിച്ചിരുന്നുവത്രെ. തന്നെ ഒരാള്‍ മര്‍ദ്ദിച്ചുവീഴ്ത്തിയെന്നും എങ്ങനെയെങ്കിലും വന്ന് കൂട്ടികൊണ്ടുപോകണമെന്നാണ് രവി കിരണ്‍ ആവശ്യപ്പെട്ടത്.
സംസാരത്തിനിടയില്‍ ആരോ ഫോണ്‍ തട്ടിപ്പറിക്കുന്നത് പോലെ തോന്നിയെന്ന് യശോദ പറയുന്നു. പിറ്റേന്ന് കാലത്ത് മുതല്‍ അന്വേഷിച്ചുചെന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ചെര്‍ക്കളയിലെ ചീട്ടുകളി സംഘമാണ് കൊലക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്.
ചെര്‍ക്കളയിലെ ചീട്ടുകളി സംഘമാണ് കൊലക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്.
ഇതില്‍ ഒരാള്‍ രവി കിരണോട് 16,000 രൂപ കടം വാങ്ങിയിരുന്നുവത്രെ. പലതവണ തിരിച്ചുചോദിച്ചിട്ടും നല്‍കിയില്ല. മക്കള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ വേണ്ടിയുള്ള പണമാണെന്നും തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യശോദ പറഞ്ഞു. ഇതേ കാരണത്താല്‍ കൊന്ന് കിണറ്റില്‍ തള്ളിയതാണെന്ന് സംശയിക്കുന്നതായി യശോദ പറഞ്ഞു.
സംഭവത്തില്‍ ഡ്രൈവറടക്കം നാലുപേരെ പൊലീസ് അന്വേഷിച്ചുവരികയാണ്. നാലുപേരും ചെര്‍ക്കളക്കടുത്തുള്ള ക്വാട്ടേഴ്സിലാണ് താമസം.
രവികിരണ്‍ ടാറിംഗ് ജോലി ചെയ്തുവരികയായിരുന്നു. സിദ്ധഗൌഡയുടേയും ശാരദാമ്മയുടേയും മകനാണ്. സഹോദരങ്ങള്‍: പ്രസന്ന ഗൌഡ, ലിങ്കഗൌഡ.
രവികിരണ്‍ ടാറിംഗ് ജോലി ചെയ്തുവരികയായിരുന്നു. സിദ്ധഗൌഡയുടേയും ശാരദാമ്മയുടേയും മകനാണ്. സഹോദരങ്ങള്‍: പ്രസന്ന ഗൌഡ, ലിങ്കഗൌഡ.
No comments:
Post a Comment