Latest News

ഗള്‍ഫിലേക്ക് കഞ്ചാവ് കൊടുത്തയച്ച സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍

കുറ്റിയാടി: ഗള്‍ഫിലെ സുഹൃത്തിനുവേണ്ടി കഞ്ചാവ് കൊടുത്തയച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ബത്തേരിയിലെ ഏര്‍ച്ചക്കണ്ടിയില്‍ ഷഫീഖ് (21) ആണ് അറസ്റ്റിലായത്. ഈ സംഭവത്തില്‍ ബത്തേരിയിലെ നസ്രുവിനെ കഴിഞ്ഞദിവസം കുറ്റിയാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കുറ്റിയാടിയില്‍ നിന്ന് ഗള്‍ഫിലേക്ക് പോകുന്ന ഒരാള്‍വശം അവിടെയുള്ള ഇവരുടെ സുഹൃത്തിന് നല്‍കാന്‍ വേണ്ടിയാണ് കഞ്ചാവ് പൊതി കൊടുത്തയച്ചത്. കൊണ്ടുപോകേണ്ട ആള്‍ സംശയം തോന്നി പൊതി അഴിച്ചു പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസ്സിലായത്. തുടര്‍ന്ന് അദ്ദേഹം കുറ്റിയാടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

Keywords: Calicut, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.