തൃശൂര്‍: എംഎസിടി കോടതി വിധിയിലൂടെ നഷ്ടപരിഹാരം ലഭിച്ച 15 ലക്ഷം പട്ടാപ്പകല്‍ കൊള്ളയടിച്ച പ്രതികളെ പൊലീസ് ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ പിടികൂടി. തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ അയ്യന്തോള്‍ ശാഖയില്‍നിന്നു ചെക്ക് മാറി ലഭിച്ച 15.15 ലക്ഷം തട്ടിയെടുത്ത് ഓടിയ പട്ടിക്കാട് മുടിക്കോട് കൂട്ടാല കിഴക്കേകുന്ന് വെളിയത്ത് പറമ്പില്‍ ഷിഹാബ് (23), ചെമ്പൂത്ര ഇമ്മട്ടിപറമ്പ് അമ്പലം പരിസരത്തു മാമ്പുള്ളി വീട്ടില്‍ ഗിനീഷ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കലക്ടറേറ്റില്‍നിന്നു വിരമിച്ചു മുരിയാട് സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട അയ്യന്‍കാവ് അമ്പലം റോഡില്‍ താമസിക്കുന്ന കരുമാന്ത്ര പീതാംബരനെ (60) ആക്രമിച്ചാണു പ്രതികള്‍ പണം അടങ്ങിയ ബാഗ് തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ട പീതാംബരന്‍ അലറി വിളിച്ചു പിന്നാലെ ഓടിയതിനാല്‍ പ്രതികള്‍ക്ക് ബൈക്കില്‍ രക്ഷപ്പെടാന്‍ കഴിയാതെ തൃക്കുമാരകുടം റോഡിലേക്ക് ഓടി. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം നടത്തിയ തിരച്ചിലില്‍ കേരള വര്‍മ കോളജിനു സമീപത്തെ സ്ഥാപനത്തിന്റെ മുകള്‍ നിലയില്‍ ഒളിച്ചിരുന്ന പ്രതികളെ പിടികൂടി. പ്രതികളെ ചോദ്യം ചെയ്തതോടെ പണം ഒളിപ്പിച്ചു വച്ച സ്ഥലം മനസിലാക്കി പണം അടങ്ങിയ ബാഗ് കണ്ടെടുത്തു.
കോടതിയില്‍നിന്നു നഷ്ടപരിഹാരം ലഭിക്കുമെന്നു വിവരം നല്‍കുകയും കുറ്റകൃത്യം മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും ഗൂഢാലോചനയില്‍ പങ്കു ചേരുകയും ചെയ്തവരെ സംബന്ധിച്ചു വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് സ്‌റ്റേഷന്റെ 500 മീറ്റര്‍ പരിധിയില്‍ നടന്ന സംഭവം അറിഞ്ഞയുടന്‍ വെസ്റ്റ് സിഐ ടി.ആര്‍. രാജേഷ്, എസ്‌ഐ പി.പി. ജോയ് എന്നിവരുടെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ വലയിലായത്.
Keywords: Thrisur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കലക്ടറേറ്റില്‍നിന്നു വിരമിച്ചു മുരിയാട് സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട അയ്യന്‍കാവ് അമ്പലം റോഡില്‍ താമസിക്കുന്ന കരുമാന്ത്ര പീതാംബരനെ (60) ആക്രമിച്ചാണു പ്രതികള്‍ പണം അടങ്ങിയ ബാഗ് തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ട പീതാംബരന്‍ അലറി വിളിച്ചു പിന്നാലെ ഓടിയതിനാല്‍ പ്രതികള്‍ക്ക് ബൈക്കില്‍ രക്ഷപ്പെടാന്‍ കഴിയാതെ തൃക്കുമാരകുടം റോഡിലേക്ക് ഓടി. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം നടത്തിയ തിരച്ചിലില്‍ കേരള വര്‍മ കോളജിനു സമീപത്തെ സ്ഥാപനത്തിന്റെ മുകള്‍ നിലയില്‍ ഒളിച്ചിരുന്ന പ്രതികളെ പിടികൂടി. പ്രതികളെ ചോദ്യം ചെയ്തതോടെ പണം ഒളിപ്പിച്ചു വച്ച സ്ഥലം മനസിലാക്കി പണം അടങ്ങിയ ബാഗ് കണ്ടെടുത്തു.
കോടതിയില്‍നിന്നു നഷ്ടപരിഹാരം ലഭിക്കുമെന്നു വിവരം നല്‍കുകയും കുറ്റകൃത്യം മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും ഗൂഢാലോചനയില്‍ പങ്കു ചേരുകയും ചെയ്തവരെ സംബന്ധിച്ചു വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് സ്‌റ്റേഷന്റെ 500 മീറ്റര്‍ പരിധിയില്‍ നടന്ന സംഭവം അറിഞ്ഞയുടന്‍ വെസ്റ്റ് സിഐ ടി.ആര്‍. രാജേഷ്, എസ്‌ഐ പി.പി. ജോയ് എന്നിവരുടെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ വലയിലായത്.
സമീപവാസികളും നാട്ടുകാരും പൊലീസിനൊപ്പം ചേര്‍ന്ന് അന്വേഷണം നടത്തി. സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഹരിശങ്കര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം.ഒ. നൈറ്റ്, കെ.എം. ജിജി, ടി.ഡി. ബിജു, വി.ആര്‍. സുനില്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.എം. പ്രസാദ്, എ.കെ. സിബു, അലന്‍ ആന്റണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

No comments:
Post a Comment