ഫോര്‍ട്ടലേസ: കൊളംബിയയ്‌ക്കെതിരായ മത്സരത്തില്‍ പരുക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ക്ക് ലോകകപ്പിലെ തുടര്‍ന്നുള്ള മത്സരങ്ങള്‍ നഷ്ടമാകും. പരുക്ക് ഗുരുതരമാണെന്നും നെയ്മര്‍ക്ക് തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെന്നും ടീം ഡോക്ടര്‍ വ്യക്തമാക്കി.
നട്ടെല്ലിനു പരുക്കേറ്റ നെയ്മറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് സ്‌കാനിങ്ങിനു വിധേയനാക്കുകയും ചെയ്തു. 22 കാരനായ നെയ്മര്‍ ലോകകപ്പില്‍ ഇതു വരെ നാലു ഗോള്‍ നേടിയിരുന്നു. കൊളംബിയയ്‌ക്കെതിരായ മത്സരത്തില്‍ രണ്ടു തവണ മഞ്ഞ കാര്‍ഡ് കിട്ടിയ തിയാഗോയ്ക്കു കൂടി കളിക്കാന്‍ സാധിക്കാതെ വരുന്നതോടെ ജര്‍മനിക്കെതിരായ സെമി ഫൈനല്‍ ബ്രസീലിനു ദുഷ്‌ക്കരമാകും.
സെമിഫൈനലില്‍ പ്രവേശിച്ചെങ്കിലും നെയ്മര്‍ക്കേറ്റ പരുക്ക് ലക്ഷക്കണക്കിന് ബ്രസീല്‍ ആരാധകരെ നിരാശയിലാഴ്ത്തി. കൊളംബിയയ്‌ക്കെതിരായ മല്‍സരത്തില്‍ മുതുകിനാണ് നെയ്മര്‍ക്ക് പരുക്കേറ്റത്.
നെയ്മറുടെ വേദന ബ്രസീല്‍ ആരാധകരിലേക്കു മുഴുവന്‍ പടരുകയാണ്. നെയ്മര്‍ക്ക് ഈ ലോകകപ്പില്‍ ഇനി കളിക്കാനായില്ലെങ്കില്‍ കൊളംബിയയുടെ യുവാന്‍ സുനിഗയ്ക്ക് മാപ്പുനല്‍കാനാകില്ലെന്നാണ് ചില ആരാധകര്‍ പ്രഖ്യാപിക്കുന്നത്. നെയ്മറെ പരുക്കേല്‍പ്പിച്ച സുനിഗയ്ക്ക് ഒരുമഞ്ഞക്കാര്‍ഡ് പോലും നല്‍കാത്തതില്‍ ബ്രസീല്‍ ടീം പരിശീലകന്‍ ലൂയി ഫിലിപ് സ്‌കൊളാരി കോപാകുലനാകുകയും ചെയ്തു. ഫൊര്‍ട്ടോലേസ സ്‌റ്റേഡിയത്തില്‍ പന്തുമായി മുന്നേറവെയാണ് സുനിഗയുടെ വെല്ലുവിളി നെയ്മര്‍ക്ക് നേരിടേണ്ടിവന്നത്.
നടുവിന് ഇടിയേറ്റ് പുളഞ്ഞ നെയ്മരെ സ്‌ട്രെച്ചറിലാണ് പുറത്തേയ്ക്ക് കൊണ്ടുപോയത്. സ്‌കൊളാരിയുടെ നെഞ്ചില്‍ തീകോരിയിട്ട് നെയ്മര്‍ക്ക് തുടര്‍ മല്‍സരങ്ങള്‍ നഷ്ടമാകുമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായം പുറത്തുവന്നു. ശസ്ത്രക്രിയ വേണ്ടിവരില്ലെങ്കിലും കുറഞ്ഞത് മൂന്നുമല്‍സരങ്ങളിലെങ്കിലും നെയ്മര്‍ക്ക് കളിക്കാനാകില്ല.
നെയ്മര്‍ വേട്ടയാടപ്പെടുകയായിരുന്നുവെന്ന് പിന്നീട് സ്‌കൊളാരി പറഞ്ഞു. തുടയിലേറ്റ പരുക്കില്‍ നിന്ന് വല്ലവിധേനയും മുക്തിനേടിയാണ് കൊളംബിയയ്ക്ക് എതിരെ നെയ്മര്‍ കളത്തിലിറങ്ങിയത്. എന്നിട്ടും മികച്ച കളി കെട്ടഴിക്കുകയും ചെയ്തു. ബ്രസീലിന് വേണ്ടി അഞ്ചുമല്‍സരം കളിച്ച നെയ്മര്‍ മൊത്തം 457 മിനിറ്റ് കാണികളെ ആവേശഭരിതരാക്കി നാലുഗോള്‍ നേടുകയും മറ്റൊരുഗോളിന് വഴിയൊരുക്കുകയും ചെയ്തു. നിറയൊഴിച്ചതില്‍ 72.2 ശതമാനവും ലക്ഷ്യത്തിലേയ്ക്കായിരുന്നു. കാനറികളുടെ ചിറകരിയുന്നതായി നെയ്മറുടെ പരുക്ക്. ഇതില്‍ നിന്ന് ബ്രസീല്‍ എങ്ങനെ കരകയറുമെന്ന് കാത്തിരുന്നുകാണണം.
Keywords: World Cup, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment