Latest News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കാസര്‍കോട്ട് 'പുനരധിവാസഗ്രാമം'

കാസര്‍കോട്: അതിജീവനത്തിന്റെ സമ്പൂര്‍ണപാതയിലേക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ എത്തിക്കാന്‍ കാസര്‍കോട്ട് 'പുനരധിവാസഗ്രാമം' വരുന്നു. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള സമ്പൂര്‍ണ ക്ഷേമഗ്രാമമാണ് നിലവില്‍ വരിക. ഇതിനായി 25 ഏക്കര്‍ സ്ഥലം നല്‍കണമെന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. ഇതേത്തുടര്‍ന്ന് കളക്ടറുടെ നേതൃത്വത്തില്‍ മുളിയാര്‍ പ്ലാന്റേഷന്‍ ഭൂമി ജില്ലാ ഭരണകൂടം സന്ദര്‍ശിച്ചു.

തൊഴില്‍പരിശീലനകേന്ദ്രങ്ങള്‍, ആസ്പത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, താമസിക്കാനുള്ള സൗകര്യം എന്നിവയടക്കമുള്ള സമ്പൂര്‍ണ പുനരധിവാസപദ്ധതിയാണിത്. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള പുനരധിവാസ സെന്റര്‍ എന്നതിനപ്പുറം ഒരു ഗ്രാമം എന്ന വിശാലസങ്കല്പമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ കൃഷി, ആരോഗ്യ, സാമൂഹികക്ഷേമ മന്ത്രിമാര്‍ പങ്കെടുത്തിരുന്നു. ജില്ലയില്‍നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, ഡെപ്യൂട്ടി കളക്ടര്‍ പി.കെ.സുധീര്‍ബാബു, ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു.

കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ഡെപ്യൂട്ടി കളക്ടര്‍ പി.കെ.സുധീര്‍ബാബു, ഡോ. മുഹമ്മദ് അഷീല്‍ എന്നിവരടങ്ങിയ സംഘമാണ് വ്യാഴാഴ്ച മുളിയാര്‍ സന്ദര്‍ശിച്ചത്. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കും.

ദുരിതബാധിതര്‍ക്കുവേണ്ടി സര്‍ക്കാര്‍ ഇപ്പോള്‍ നിരവധി ക്ഷേമപ്രവര്‍ത്തനം നടത്തുന്നുണ്ട്. രോഗകാഠിന്യമനുസരിച്ച് പ്രതിമാസം രണ്ടായിരം, ആയിരം രൂപ പെന്‍ഷന്‍ നല്‍കുന്നുണ്ട്. ദുരിതബാധിതരെ പരിചരിക്കുന്നവര്‍ക്ക് 700 രൂപയും നല്‍കുന്നു.

Keywords: Kasaragod, Kanhangad, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.