ചെര്‍ക്കള: വീട് കയ്യേറി കാറും ജനല്‍ച്ചില്ലുകളും ഫര്‍ണിച്ചറും അടിച്ചുതകര്‍ത്ത കേസില്‍ അഭിഭാഷകനും അനുജനും അറസ്റ്റില്‍. ചെങ്കള കുണ്ടുമാരയിലെ അബ്ദുള്‍ഖാദറിന്റെ വീട് കയറി ആക്രമിച്ച കേസില്‍ ചെങ്കള ഇന്ദിരാ നഗറിലെ അഭിഭാഷകനായ നാസര്‍ എന്ന അബ്ദുള്‍നാസര്‍ (39), അനുജന്‍ സെയിദ് എന്ന സൈനുദ്ദീന്‍ (28) എന്നിവരെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റുചെയ്തത്.
Keywords: Kasaragod, Kanhangad, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കഴിഞ്ഞമാസം നാലിന് രാത്രി പത്തരയോടെയായിരുന്നു വീട് കയറി അക്രമം നടത്തിയത്. അബ്ദുള്‍ഖാദര്‍ ഗള്‍ഫിലാണ്. വീട്ടില്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബൈക്ക് യാത്രക്കാരനായിരുന്ന അഭിഭാഷകന് കടന്നുപോകുന്നതിന് കാര്‍ യാത്രക്കാരായ അബ്ദുള്‍ഖാദറിന്റെ സഹോദരിയുടെ മകന്‍ മഹറൂഫ് സൗകര്യം നല്‍കിയില്ലെന്നതിനെച്ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ് വീട് കയറിയുള്ള അക്രമത്തില്‍ കലാശിച്ചത്.
രാത്രി എട്ടരയോടെ നായന്മാര്‍മൂലയില്‍വെച്ചാണ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. പ്രശ്‌നം പോലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ പറഞ്ഞുതീര്‍ത്തതായും പറയുന്നു. രാത്രി പത്തരയോടെയാണ് നാസര്‍ അനുജനും സുഹൃത്തുക്കള്‍ക്കുമൊപ്പം വീട് കയറി ആക്രമിച്ചത്. 15 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ പോലീസ് ചീഫ് ഓഫീസിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.
No comments:
Post a Comment