സാവോപോളോ: രണ്ടര പതിറ്റാണ്ടിനുശേഷം ലോകകപ്പിന്റെ ഫൈനലില്‍ വീണ്ടുമൊരു അര്‍ജന്റീന-ജര്‍മനി പോരാട്ടം. ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേരോയുടെ മിടുക്കില്‍ ഷൂട്ടൗട്ടില്‍ ഹോളണ്ടിനെ രണ്ടിനെതിരെ നാലു ഗോളിന് തോല്‍പിച്ചാണ് അര്‍ജന്റീന 24 വര്‍ഷിനുശേഷം ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
1990ലാണ് അര്‍ജന്റീന അവസാനമായി ലോകകപ്പിന്റെ ഫൈനല്‍ കളിച്ചത്. അന്നും ജര്‍മനി തന്നെയായിരുന്നു എതിരാളി. ഞായറാഴ്ച മാറക്കാനയിലാണ് അര്‍ജന്റീന-ജര്‍മനി കലാശപ്പോരാട്ടം. ആതിഥേയരായ ബ്രസീലിനെ ഒന്നിനെതിരെ ഏഴു ഗോളിന് കശാപ്പു ചെയ്താണ് ജര്‍മനി ഫൈനലില്‍ എത്തിയത്.
രണ്ടാം സെമിയില്‍ 120 മിനിറ്റ് നേരം കളിച്ചിട്ടും ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ ഹോളണ്ടിന്റെ വ്ലൂറിന്റെയും വെസ്ലി സ്‌നൈഡറുടെയും കിക്കുകള്‍ തടഞ്ഞാണ് റൊമേരൊ ടീമിന് സ്വപ്‌നതുല്ലമായ ജയം സമ്മാനിച്ചത്. അര്‍ജന്റീനയ്ക്കുവേണ്ടി കിക്കെടുത്ത ലയണല്‍ മെസ്സി, എസ്‌ക്വെല്‍ ഗരായ്, സെര്‍ജിയോ അഗ്യുറോ, മാക്‌സി റോഡ്രിഗസ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഹോളണ്ടിനുവേണ്ടി ആര്യന്‍ റോബനും ക്യൂറ്റിനും മാത്രമാണ് ലക്ഷ്യം കാണാനായത്.

No comments:
Post a Comment