ബാംഗ്ലൂര്‍: സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെമേല്‍ ഒരു മന:ശാസ്ത്ര പരീക്ഷണം നടത്താന്‍ ഫെയ്‌സ്ബുക്ക് ഗവേഷകരെ അനുവദിച്ചെന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ യുകെയിലെ ഇന്‍ഫര്‍മേഷന്‍ കമ്മിഷണറുടെ ഓഫിസ് (ഐസിഒ) ഒരുങ്ങുന്നു.
ഉപയോക്താക്കളുടെ വൈകാരിക നിലയെ സ്വാധീനിക്കാന്‍ ഫെയ്‌സ്ബുക്കിനു കഴിയുമോ എന്നായിരുന്നു ഗവേഷണം. ഇങ്ങനെ സ്വാധീനിക്കുന്നതിലൂടെ കൂടുതല്‍ ഗുണപരമോ അല്ലാത്തതോ ആയ പോസ്റ്റുകള്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ക്കു കഴിയുമോ എന്നും പഠിച്ചു.
എന്നാല്‍ നിയമത്തിന്റെ ഏതു ഭാഗമാണ് ഫെയ്‌സ്ബുക്ക് ലംഘിച്ചതെന്ന് ഐസിഒ പുറത്തുവിട്ടില്ല. 2012ലാണ് ഏകദേശം 7 ലക്ഷത്തോളം ഉപയോക്താക്കളില്‍ ഫെയ്‌സ്ബുക്ക് ഗവേഷണം നടത്തിയത്. വിവരം പുറത്തുവന്നതോടെ സംഭവം വിവാദമായി.
അതേസമയം, ഒരു സേവനത്തിന്റെ പരീക്ഷണം ആയിരുന്നെന്നും ഉപയോക്താക്കള്‍ക്കു നല്‍കുന്ന സേവനങ്ങള്‍ ഉയര്‍ത്തുന്നതിനു വേണ്ടിയുള്ള നടപടികളുടെ ഭാഗമാണിതെന്നും ഫെയ്‌സ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗ് അറിയിച്ചു. ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിച്ചാണ് ഗവേഷണം നടത്തിയതെന്നും ഇതു സംബന്ധിച്ച് ഉത്തരവാദിത്തപ്പെട്ടവരുടെ ചോദ്യങ്ങള്‍ക്ക് സന്തോഷപൂര്‍വം മറുപടി പറയുമെന്നും ഫെയ്‌സ്ബുക്ക് വക്താവ് അറിയിച്ചു.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment