നീലേശ്വരം : എസ് ഐ യെ ആക്രമിച്ച കേസിലെ പ്രതിയെ പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. നീലേശ്വരം തൈക്കടപ്പുറത്തെ സുമിത്താണ് (22) അറസ്റ്റിലായത്. ചാമക്കുഴി സ്വദേശിനിയായ 17 കാരിയുടെ പരാതി പ്രകാരമാണ് സുമിത്തിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്.
രാജപുരം എസ് ഐ യായിരുന്ന ഇ വി രവീന്ദ്രനെ നീലേശ്വരത്ത് വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാള്‍ കൂടിയാണ് സുമിത്ത്. ഈ കേസില്‍ റിമാന്റിലായിരുന്ന സുമിത്ത് പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
ചാമക്കുഴി പെണ്‍കുട്ടിയെ സുമിത്ത് പ്രണയിക്കുകയും കുറച്ചു കാലം ഇരുവരും ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ സുമിത്ത് ലൈംഗിക ചൂഷണത്തിന് വിധേയയാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയെ സുമിത്ത് കൈയ്യൊഴിയുകയായിരുന്നു.
Keywords: Kasaragod, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment