ഓരോ വര്‍ഷവും എത്തി ചേരുന്ന പരിശുദ്ധ റംസാന്‍ മാസം, ഓരോ വിശ്വാസിയെയും തന്റെ ജീവിതത്തിന്റെ ഒരു വര്‍ഷത്തില്‍ വന്നു പോകുന്ന പാകപ്പിഴവുകളെ കഴുകി വൃത്തിയാക്കി മനസ്സിനെയും ശരീരത്തെയും സ്പുടം ചെയ്തു പുതിയ ഒരു വ്യക്തിയായി തീര്‍കുന്ന പരിശീലന കാലമായാണ് കണക്കാക്കുന്നത്.
ഈ മാസം കണിശമായ ജീവിത നിയന്ത്രണത്തിലൂടെ തന്റെ മനസ്സും ശരീരവും ദൈവ പ്രീതിക്കായി പകല്‍ സമയത്തെ അന്ന പാനീയങ്ങളും വികാര വിചാരങ്ങളും ഉപേക്ഷിച്ചു മനസ്സിനെയും ശരീരത്തെയും നിര്‍മലമാക്കുകയും കൂടുതല്‍ സമയം വിവിധ ആരാധനാ കര്‍മങ്ങളില്‍ മുഴുകുകയും ചെയ്യുന്നു.
മനുഷ്യ ചരിത്രത്തില്‍ എല്ലാ സമൂഹത്തിനും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ വൃതം അനുഷ്ട്ടിച്ചു വന്നിരുന്നു.അത് കൊണ്ട് തന്നയാണ് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയത്: 'നിങ്ങള്ക്ക് മുമ്പുള്ള സമുദായത്തിന് നിര്‍ബന്ധം ആക്കിയത് പോലെ നിങ്ങള്‍കും വ്രതം നിര്‍ബന്ധം ആക്കിയിരിക്കുന്നു' എന്ന്.
വ്രതം ആരെയും ബോദിപ്പിക്കാണോ കാണിക്കാനോ വേണ്ടി ചെയ്യുന്ന ഒരു ആരാധന അല്ലെ തന്നെ. ഒരാള്‍ അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കുന്നത് അവനും ദൈവവും മാത്രം അറിയുന്ന ഒരു വസ്തുതയാണ്. അങ്ങിനെ നോക്കിയാല്‍ ഈ ആരാധനക്ക് കൂടുതല്‍ നിഷ്‌കളങ്കതയും ആത്മ സായുജ്യവും കൈവരുന്നു. അത് കൊണ്ട് തന്നയാണ് നോമ്പിനു കൂടുതല്‍ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്.
വ്രതം ആരെയും ബോദിപ്പിക്കാണോ കാണിക്കാനോ വേണ്ടി ചെയ്യുന്ന ഒരു ആരാധന അല്ലെ തന്നെ. ഒരാള്‍ അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കുന്നത് അവനും ദൈവവും മാത്രം അറിയുന്ന ഒരു വസ്തുതയാണ്. അങ്ങിനെ നോക്കിയാല്‍ ഈ ആരാധനക്ക് കൂടുതല്‍ നിഷ്‌കളങ്കതയും ആത്മ സായുജ്യവും കൈവരുന്നു. അത് കൊണ്ട് തന്നയാണ് നോമ്പിനു കൂടുതല്‍ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്.
പ്രഭാതം മുതല്‍ അസ്തമയം വരെ വൃതം എടുത്തു അസ്തമയ്‌തോടെ അവസാനിപ്പിക്കുമ്പോള്‍ അതിര്‍ വചനീയമായ ഒരു അനുഭൂതിയാണ് സത്യ വിശ്വാസി നേടിയെടുക്കുന്നത്. പട്ടിണി കിടക്കുന്നവന്റെ വിശപ്പ് അറിയുവാനും അത് വഴി താന്‍ അനുഭവിക്കുന്ന അനുഗ്രഹത്തിന്റെ വില സ്വയം അറിയുവാനും വിശ്വാസിക്ക് നോമ്പിലൂടെ സാധിക്കുന്നു.മനസ്സും ശരീരവും നിര്‍മലമാകുമ്പോള്‍ മറ്റുള്ളവരുടെ കഷ്ടപ്പാടുകളും വേദനയും മനസ്സിലാക്കുനുള്ള പാകം ഉണ്ടാവുകയും അത് വഴി കാരുണ്യ പ്രവര്‍ത്തനം ചെയ്യാനുള്ള ആര്‍ജവം ലഭിക്കുകയും ചെയ്യുന്നു. നോമ്പ് കാലം ഒരു സല്‍കര്‍മം ചെയ്താല്‍ മറ്റു മാസങ്ങളില്‍ ചെയ്യുന്നതിനെക്കാള്‍ കൂടതല്‍ മടങ്ങ് പ്രതിഫലം ലഭിക്കുന്നതാണ്. സല്‍ കര്‍മങ്ങളുടെ ഒരു പൂകാലമായി ഈ പരിശുദ്ധ മാസം കണക്കാക്കുന്നത് അത് കൊണ്ട് തന്നെയാണ്.
പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് റംസാന്‍ മാസം. അത് കൊണ്ട് തന്നെ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുന്നതും പഠിക്കുന്നതും കൂടുതല്‍ പുണ്യമുള്ള കാര്യമാണ്.
നോമ്പിനെ അറിയാതെ അതിന്റെ പരിശുദ്ധിയും പവിത്രതയും മനസ്സിലാക്കാതെ അനുഷ്ട്ടിക്കുന്നത് കൊണ്ട് വെറും പറ്റണി ആകും എന്നല്ലാതെ നോമ്പ് കൊണ്ട് ഉദ്ദേശിക്കുന്ന ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല.അത് പോലെ രാത്രി കാലങ്ങളില്‍ അമിതമായ ഭക്ഷണവും തീറ്റയും നോമ്പിന്റെ പരിശുദ്ധിയെ ചോര്‍ത്തി കളയും എന്നെ കാര്യത്തില്‍ സംശയം ഇല്ല. ഇസ്ലാം പൊതുവേയും നോമ്പ് പ്രത്യേകമായും ലാളിത്യത്തോടെചെയ്യണ്ട കര്‍മ്മാണ്.അതിനു കൂടുതല്‍ ആഡംബരം കൂടുമ്പോള്‍ നോമ്പിന്റെ ചൈതന്യം ചോര്‍ന്നു പോകും എന്നതില്‍ സംശയമില്ല.
ഒരു മാസത്തെ നോമ്പിലൂടെ നേടിയെടുക്കുന്ന ആത്മീയ ശുദ്ധിയും ജീവിത നിര്‍മലതയും കൈ മോശം വരാതെ കുടുംബത്തോടും അയല്‍ വാസികളോടും സഹോദര മതസ്ഥരോടും നാട്ടുകാരോടും നമ്മുടെ മഹനീയ സ്വഭാവ വിശേഷണം പുലര്‍ത്തി ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ നാം ശ്രമിക്കണം. ഓരോ നോമ്പ് കാരനും ഓരോ മാതൃകാ വ്യക്തിയായി സമൂഹത്തില്‍ സുഗന്ധം പരത്തുമ്പോള്‍ നമ്മുടെ നാട്ടില്‍ ശാന്തിയും സമാധാനവും താനേ പരിലസിക്കും.
അല്ലാഹു നമ്മെ അനുഗ്രഹിക്കെട്ടെ..
ബഷീര്‍ ചിത്താരി ജിദ്ദ
അല്ലാഹു നമ്മെ അനുഗ്രഹിക്കെട്ടെ..
ബഷീര്‍ ചിത്താരി ജിദ്ദ
No comments:
Post a Comment