Latest News

മൊബൈല്‍ പ്രണയം: കാമുകനെത്തേടി യുവതി പോലീസ് സ്റ്റേഷനില്‍

കൂത്തുപറമ്പ്: മൊബൈല്‍ഫോണിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി കൂത്തുപറമ്പിലെത്തിയ യുവതി കാമുകന്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് തിരിച്ചുപോയി. കോട്ടയംപൊയില്‍ കൂവപ്പാടി സ്വദേശിയെ തേടിയാണ് വ്യാഴാഴ്ചരാവിലെ എറണാകുളം പറവൂര്‍ സ്വദേശിനിയായ യുവതിയെത്തിയത്. 

ഫോണിലൂടെ പരിചയപ്പെട്ട യുവാവുമായി യുവതി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എറണാകുളത്തെ ഹോസ്റ്റലില്‍ ജോലിക്കാരിയായി കഴിയുകയാണ് യുവതി. അച്ഛനും അമ്മയും ഉപേക്ഷിച്ച യുവതിക്ക് സഹോദരങ്ങളാരുമില്ല.

സംസാരത്തില്‍ കാമുകി അനാഥയാണെന്ന് തിരിച്ചറിഞ്ഞ യുവാവ് കഴിഞ്ഞ ഏതാനുംദിവസങ്ങളായി ഫോണില്‍ യുവതിയെ ബന്ധപ്പെട്ടിരുന്നില്ല. ഇതിനെത്തുടര്‍ന്ന് കാമുകന്‍ തന്നെ കൈവിടുമോയെന്ന ഭയത്താലാണ് യുവതി യുവാവിനെ അന്വേഷിച്ച് നാട്ടിലെത്തിയത്. 

യുവാവിനെ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്ന് യുവതി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പോലീസ് വിളിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനിലെത്തിയ യുവാവ് കാമുകിയുമായി സംസാരിച്ചെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍, ഏതാനുംദിവസത്തിനകം വിവാഹതീരുമാനം പറവൂരിലെത്തി അറിയിക്കാമെന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ യുവാവ് ഉറപ്പുനല്കിയതിനെത്തുടര്‍ന്ന് യുവതി നാട്ടിലേക്ക് തിരിച്ചുപോയി.

Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.