കാഞ്ഞങ്ങാട്: വ്യാജ പാസ്പോര്‍ട്ട് കേസിലെ പ്രതിയെ പോലീസ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുത്തു. അടുക്കത്തുബയലിലെ കെ.എസ്.ഷംസീറിനെയാണ് കേസ് അന്വേഷിക്കുന്ന സംസ്ഥാന ആഭ്യന്തര സുരക്ഷാവിഭാഗം ഇന്‍സ്പെക്ടര്‍ വി.ബാബുവിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ജില്ലയിലെ വ്യാജ പാസ്പോര്‍ട്ട് കേസിലെ മുഖ്യ പ്രതിയാണ് ഷംസീറെന്ന് പോലീസ് വ്യക്തമാക്കി. കാസര്‍കോട്, കാഞ്ഞങ്ങാട്, രാജപുരം തുടങ്ങി ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 200-ലധികം വ്യാജ പാസ്പോര്‍ട്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 60 കേസുകളാണ് സംസ്ഥാന ആഭ്യന്തരസുരക്ഷാ വിഭാഗത്തിന് കൈമാറിയത്.
ഇല്ലാത്ത മേല്‍വിലാസത്തില്‍ അപേക്ഷ നല്‍കിയും വ്യാജ സീലും ലെറ്റര്‍പാഡുമുണ്ടാക്കി സ്കൂള്‍ അധികാരികളുടെയും വില്ലേജ് ഓഫീസറുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയുമാണ് നൂറിലേറെ പാസ്പോര്ട്ടുകള് കൈക്കലാക്കിയത്. അന്വേഷണത്തിനെത്തുന്ന പോലീസുകാരെയും തപാലുമായെത്തുന്ന പോസ്റ്റ്മാന്മാരെയും വശത്താക്കിയാണ് മാഫിയ പാസ്പോര്ട്ടുകള് കൈക്കലാക്കിയത്.

മൂന്നുവര്‍ഷം മുമ്പ് നടന്ന ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിനിടെതന്നെ പോലീസുകാരനും പോസ്റ്റുമാനും അടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു. ലോക്കല്‍ പോലീസിന് പിന്നാലെ ക്രൈംബ്രാഞ്ചും ഈ കേസ് അന്വേഷിച്ചിരുന്നു.
Keywords: Kasaragod, Bekal, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment