Latest News

മലബാര്‍ എക്‌സ്‌പ്രസില്‍ എലിയെ പിടിക്കാന്‍ കെണി: എ.സി. കോച്ചില്‍ ഉണക്കമീനും എലിപ്പെട്ടിയും

കാസര്‍കോട്: എലിപ്പെട്ടി, ഉണക്കമീന്‍...മരച്ചീനി തുരക്കാന്‍ വരുന്ന പന്നിയെലിയെ പിടിക്കാനുള്ള സെറ്റപ്പ്‌ ആണെന്നു തെറ്റിദ്ധരിക്കരുത്‌. റിസര്‍വേഷന്‍ എ.സി. കോച്ചില്‍ യാത്രക്കാരെ വിരട്ടുന്ന എലിയെ പിടിക്കാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ കണ്ടുപിടുത്തമാണിത്‌.

റെയില്‍മന്ത്രി സദാനന്ദഗൗഡയുടെ നാടായ മംഗലാപരുത്തുനിന്നും തിരുവന്തപുരത്തേക്കു സര്‍വീസ്‌ നടത്തുന്ന മലബാര്‍ എക്‌സ്‌പ്രസിലാണ്‌ കഴിഞ്ഞ ദിവസം എലിപ്പെട്ടി സ്‌ഥാപിച്ച്‌ സുരക്ഷിത യാത്ര റെയില്‍വേ ഉറപ്പാക്കിയത്‌.
യാത്രക്കാരുടെ നിരന്തര പരാതിക്ക്‌ ഒടുവിലാണ്‌ വൃത്തിഹീനമായ ട്രെയിന്‍ ബോഗികളില്‍ റെയില്‍വേ എലിക്കെതിരേ ഫലപ്രദമായ അടവിറക്കിയത്‌. എ.സി. കംപാര്‍ട്ടുമെന്റുകളില്‍ എലിശല്യം അധികമാണെന്നാണ്‌ റെയില്‍വേയുടെ കണ്ടെത്തല്‍. യാത്രക്കാര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്‌ടങ്ങള്‍ ബോഗിക്കുള്ളില്‍ വീഴുന്നതിനാലാണ്‌ എലിയടക്കമുള്ള ജീവികളുടെ ഉപദ്രവം ഇത്തരം ബോഗികളില്‍ വര്‍ധിക്കുന്നതെന്നു റെയില്‍വേ പറയുന്നു.
എലിയെ തുരത്താന്‍ നേരത്തെ പശിമയുള്ള വിഷഭക്ഷണം സീറ്റുകള്‍ക്കിടയില്‍ പതിപ്പിക്കുന്ന പരീക്ഷണവും റെയില്‍വെ നടത്തിയിരുന്നു. എന്നാല്‍ ഇത്തരം തീറ്റ അകത്താക്കുന്ന എലികള്‍ ചത്ത്‌ പശയില്‍ പറ്റിയിരിക്കുന്നത്‌ യഥാസമയം നീക്കം ചെയ്യാതിരുന്നത്‌ റെയില്‍വെയ്‌ക്ക്‌ വിനയായി. ചത്ത എലിയുടെ ദുര്‍ഗന്ധം സഹിച്ചു യാത്ര ചെയ്യേണ്ട ഗതികേടുണ്ടാക്കിയതു മിച്ചും. 

ഇതിനു പരിഹാരമായാണ്‌ എലിപ്പെട്ടി സ്‌ഥാപിച്ചുള്ള പരീക്ഷണം. സീറ്റിനടിയില്‍ തറയില്‍ താല്‍ക്കാലികമായി ഉറപ്പിച്ച എലിപ്പെട്ടിയില്‍ ഉണക്ക മീനിന്റെ ഭാഗങ്ങളാണ്‌ തീറ്റയായി വച്ചിട്ടുള്ളത്‌. എന്നാല്‍ റെയില്‍വേ കെണിവച്ച വിവരം അറിയത്തതുകൊണ്ടാണോ എന്നറിയില്ല, എലികളൊന്നും ഈ വഴിവന്നു കെണിയില്‍ കയറുന്നില്ല. എ.സി. കോച്ചില്‍ ഉണക്കമീന്റെ ഗന്ധം മിച്ചവും. 

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.