Latest News

കാമറ ക്രൂ സന്തോഷ് പണ്ഡിറ്റിനെ ചതിച്ചു; വിശദീകരണവുമായി ഫേസ്ബുക്ക് പോസ്റ്റ്



സിനിമയില്‍ സംവിധാനവും അഭിനയവും ഉള്‍പ്പെടെ 18 ജോലികള്‍ ഒരുമിച്ചു നിര്‍വഹിക്കുന്ന സന്തോഷ് പണ്ഡിറ്റിന് ഒടുവില്‍ ചെയ്യാത്ത 'പണി'യില്‍നിന്ന് പണി കിട്ടി.! സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ 'കാളിദാസന്‍ കവിതയെഴുതുകയാണെ'ന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ് യൂ ട്യുബില്‍ വ്യാപകമായി പ്രചരിക്കുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ ചിത്രീകരണ രീതിയില്‍ തന്നെ സംശയം തോന്നുന്ന തരത്തിലുള്ളതാണ് വീഡിയോ.

അര ലക്ഷത്തോളം പേര്‍ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോയ്‌ക്കെതിരേയും സന്തോഷ് പണ്ഡിറ്റിനെതിരേയും പതിവുപോലെ വ്യാപക ആക്രമണമാണ് കമന്റുകളിലൂടെ കാഴ്ചക്കാര്‍ നടത്തിയിരിക്കുന്നത്്. ഇതോടെ ഇതുസംബന്ധിച്ച് വിശദീകരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തുവന്നിരിക്കുകയാണ്. സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോയ്ക്ക് പണ്ഡിറ്റ് വിശദീകരണം നല്‍കിയിട്ടുള്ളത്. വിശദീകരണം അതേപടി ചുവടെ നല്‍കുന്നു:
സുഹൃത്തുക്കളെ... കുറച്ചു നാളായി യുടുബില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ... ഞാനും ഒരു നായികയും ഒന്ന് ചേര്‍ന്ന് അഭിനയിക്കുന്ന ഗ്രീന്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ ആണ് അതില്‍ ഉള്ളത്. ക്യാമറ ക്രൂവില്‍ ഉള്ള ആരോ അറിയാതെ എടുത്ത് തെറ്റിധരിപ്പികും വിധം യുടുബില്‍ അപ്‌ലോഡ് ചെയ്യുക ആയിരുന്നു...അതിന്റെ യഥാര്‍ത്ഥ ഔട്പുട്ട് ഒന്ന് കണ്ടു നോക്കു ...
ഗ്രീന്‍ സ്‌ക്രീന്‍ ഷോട്ടുകളാണ് യൂ ട്യുബില്‍ പ്രചരിച്ചിരുന്നത്. ഗ്രാഫിക്‌സിനു ശേഷമുള്ള എഡിറ്റഡ് വേര്‍ഷനാണ് സന്തോഷ് പണ്ഡിറ്റ് നല്‍കിയിരിക്കുന്നത്. ഇതോടെ ഈ രംഗങ്ങള്‍ക്ക് പുതിയ മാനമാണ് ലഭിക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടുന്നു. പതിവുപോലെ നെഗറ്റീവ് പബ്ലിസിറ്റി പോസിറ്റീവാക്കിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രമായ 'കാളിദാസന്‍ കവിതയെഴുതുകയാണി'ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

'മിനിമോളുടെ അച്ഛന്‍' എന്ന സിനിമയാണ് സന്തോഷ് പണ്ഡിറ്റിന്റേതായി അവസാനം പുറത്തിറങ്ങിയത്. എന്നാല്‍ ആദ്യ മൂന്നു സിനിമകളുടെ വിജയം നാലാമത്തെ ചിത്രത്തിന് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ 'കാളിദാസന്‍ കവിതയെഴുതുക'യാണ് എന്ന ചിത്രം പണ്ഡിറ്റിനെ സംബന്ധിച്ച് നിര്‍ണായകമാണ്. പതിവുപോലെ എട്ടു നായികമാരും എട്ടു പാട്ടുകളും എട്ടു സ്റ്റണ്ടുകളും അടങ്ങിയതാണ് ഈ ചിത്രവും എന്നാണ് വിവരം.


Keywords: Santhos pandith, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.