Latest News

കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റ് നവീകരണത്തിന് സമഗ്ര പദ്ധതി: ചെയര്‍പേഴ്‌സണ്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റ് നവീകരണത്തിനും നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും സമഗ്ര പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് കാഞ്ഞങ്ങാട് നഗര സഭാ ചെയര്‍പേഴ്‌സണ്‍ കെ ദിവ്യ വ്യക്തമാക്കി.

കാഞ്ഞങ്ങാട് പ്രസ്സ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു ദിവ്യ. മാലിന്യ സംസ്‌ക്കരണത്തിനായി ചെമ്മട്ടം വയലില്‍ സ്ഥാപിച്ച ഇന്‍സിനേറ്റര്‍ പ്രവര്‍ത്തന സജ്ജമാക്കും. ശാസ്ത്രീയ മായ രീതിയില്‍ മാലിന്യ സംസ്‌ക്കരണം നടത്തുന്നതിനുള്ള നടപടികള്‍ കൈകൊള്ളും. 

സയന്‍സ് പാര്‍ക്കിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമാക്കും. ഇവിടെ കൂടുതല്‍ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തും. നഗരസഭയിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് നടപടി കൈകൊള്ളും. വേനല്‍ കാലങ്ങളില്‍ അരയി പ്രദേശം നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണും.
അലാമിപ്പള്ളി ബസ്സ് സ്റ്റാന്റ് യാര്‍ഡ് ജോലി പൂര്‍ത്തീകരിക്കും. നഗരസഭയുടെ സൈറണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നടപടിയുണ്ടാകുമെന്ന് ദിവ്യ പറഞ്ഞു. പ്രസ്സ് ഫോറം പ്രസിഡണ്ട് ടി കെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി പ്രവീണ്‍ കുമാര്‍ സ്വാഗതവും പാക്കം മാധവന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kanhangad, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.