വെള്ളരിക്കുണ്ട്: നാല്‍പതുകാരന്റെ ലൈംഗിക പീഡനത്തിനിരയായ പന്ത്രണ്ടുകാരിയുടെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തി. ചിറ്റാരിക്കാല്‍ ഓട്ടമലയിലെ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ചൊവ്വാഴ്ച വൈകുന്നേരം രേഖപ്പെടുത്തിയത്.
ജൂണ്‍ 8 ന് രാത്രി ജയപ്രകാശ് ഓട്ടമലയിലെ വീട്ടില്‍ അതിക്രമിച്ചു കടന്ന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. തകരാറിലായ മൊബൈല്‍ ഫോണ്‍ പെണ്‍കുട്ടിയുടെ പിതാവിനെ നന്നാക്കാന്‍ ഏല്‍പ്പിക്കുന്നതിനു വേണ്ടിയാണ് ജയപ്രകാശ് ഓട്ടമലയിലെ വീട്ടിലെത്തിയിരുന്നത്. പെണ്‍കുട്ടിയുടെ പിതാവ് തല്‍സമയം വീട്ടിലുണ്ടായിരുന്നില്ല. മാതാവ് കുളിക്കാനായി പുറത്തു പോയിരുന്നു. പന്ത്രണ്ടുകാരി ഒരു മുറിയിലും രണ്ട് സഹോദരിമാര്‍ മറ്റൊരു മുറിയിലുമായിരുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബളാന്തോട് ചാമുണ്ഡിക്കുന്നിലെ ജയപ്രകാശിനെ (40) കോടതി റിമാന്റ് ചെയ്തിരുന്നു.
ജൂണ്‍ 8 ന് രാത്രി ജയപ്രകാശ് ഓട്ടമലയിലെ വീട്ടില്‍ അതിക്രമിച്ചു കടന്ന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. തകരാറിലായ മൊബൈല്‍ ഫോണ്‍ പെണ്‍കുട്ടിയുടെ പിതാവിനെ നന്നാക്കാന്‍ ഏല്‍പ്പിക്കുന്നതിനു വേണ്ടിയാണ് ജയപ്രകാശ് ഓട്ടമലയിലെ വീട്ടിലെത്തിയിരുന്നത്. പെണ്‍കുട്ടിയുടെ പിതാവ് തല്‍സമയം വീട്ടിലുണ്ടായിരുന്നില്ല. മാതാവ് കുളിക്കാനായി പുറത്തു പോയിരുന്നു. പന്ത്രണ്ടുകാരി ഒരു മുറിയിലും രണ്ട് സഹോദരിമാര്‍ മറ്റൊരു മുറിയിലുമായിരുന്നു.
പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ജയപ്രകാശ് പീഡിപ്പിക്കുകയായരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയാണുണ്ടായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഒളിവില്‍ പോയ ജയപ്രകാശിന് നാട്ടുകാരില്‍ ചിലരുടെ മര്‍ദ്ദനമേറ്റിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് കാവലില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയപ്രകാശിനെ സുഖം പ്രാപിച്ച ശേഷം വെള്ളരിക്കുണ്ട് സി ഐ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.
റിമാന്റിലായ പ്രതിയുടെ ജാമ്യാപേക്ഷകോടതി തള്ളിയിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച നടപടി ക്രമങ്ങള്‍ ഉണ്ടായത്.
Keywords: kasaragod, Vellarikundu, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment