Latest News

ദമ്പതികള്‍ കീടനാശിനി കഴിച്ച് മരിച്ചനിലയില്‍

കാസര്‍കോട്: ആദൂര്‍ വളവം തടുക്കയില്‍ ദമ്പതികള്‍ വീട്ടിനകത്ത് കീടനാശിനി കഴിച്ച് മരിച്ചനിലയില്‍. നാരായണ നായ്ക് (58), ഭാര്യ ഗീത (53) എന്നിവരാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. രമേശന്‍, പുഷ്പ, അനിത, രമ്യ എന്നീ മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്.

പുഷ്പയും അനിതയും വിവാഹിതരായി ഭര്‍തൃഗൃഹത്തിലാണ് താമസം. രമേശനും രമ്യയും തൊട്ടടുത്ത് തന്നെയുള്ള വല്യച്ഛന്റെ വീട്ടിലാണ് താമസം. നാരായണ നായ്ക്കും ഗീതയും സ്വന്തം വീട്ടില്‍ തനിച്ചാണ് താമസം. ജീവനൊടുക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ജീവനൊടുക്കിയതിന് സമീപം ഫ്യൂറഡാന്റെ കുപ്പി കാണപ്പെട്ടു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.