പനയാല്‍: സര്‍ക്കാരിന്റെ സഹായവും കാത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍. പെരിയ പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ ജീവനക്കാരനായിരുന്ന പെരിയ ചൊക്കാടിവീട്ടില്‍ ടി രാമന്‍ 28 വര്‍ഷമായി രോഗിയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സാമ്പത്തിക സഹായങ്ങളും ചികിത്സയും ലഭിക്കുന്നില്ല.
40 വയസുവരെ 20 വര്‍ഷം പ്ലാന്റേഷനില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിക്കുന്ന ജോലിയായിരുന്നു. പിന്നീട് ശരീര തളര്‍ച്ചയെ തുടര്‍ന്ന് ജോലി മതിയാക്കി കിടപ്പിലായി. 28 വര്‍ഷമായിട്ടും സര്‍ക്കാര്‍ സഹായമൊന്നും ലഭിച്ചില്ല.
എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ പ്രയോഗത്തെ തുടര്‍ന്നുണ്ടായ രോഗമാണ് രാമന്റെ ശരീരതളര്‍ച്ചക്ക് കാരണമെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന നിരവധി ക്യാമ്പുകളില്‍ രാമന്‍ പങ്കെടുത്തിരുന്നു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റിലുള്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
രാമന്റെ ചികിത്സക്ക് മാസത്തില്‍ പതിനായിരത്തില്‍ കൂടുതല്‍ രൂപ വേണം. ഇതിനാകാതെ വലയുകയാണ് ഭാര്യയും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം.
പ്ലാന്റേഷന്‍ കോര്‍പറേഷനില്‍നിന്ന് ജോലി മതിയാക്കുമ്പോള്‍ കല്യോട്ട് ഒേരക്കര്‍ സ്ഥലത്തിന്റെ പട്ടയം രാമന് നല്‍കിയിരുന്നു. പിന്നീട് സ്ഥലത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മറ്റൊരു സ്വകാര്യവ്യക്തിയുടെ ഭൂമിയുടെ പട്ടയമാണ് ലഭിച്ചതെന്ന് രാമന്‍ പറഞ്ഞു.
പ്ലാന്റേഷന്‍ കോര്‍പറേഷനില്‍നിന്ന് ജോലി മതിയാക്കുമ്പോള്‍ കല്യോട്ട് ഒേരക്കര്‍ സ്ഥലത്തിന്റെ പട്ടയം രാമന് നല്‍കിയിരുന്നു. പിന്നീട് സ്ഥലത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മറ്റൊരു സ്വകാര്യവ്യക്തിയുടെ ഭൂമിയുടെ പട്ടയമാണ് ലഭിച്ചതെന്ന് രാമന്‍ പറഞ്ഞു.
Keywords: Kasaragod, Periya, Endosulfan, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment