Latest News

മേല്‍പ്പറമ്പിലെ കവര്‍ച്ച: പ്രതിയേയും കൊണ്ട് ചെന്നൈക്ക് പോയ പൊലീസ് സംഘം 25.5 പവന്‍ കണ്ടെടുത്തു

കാസര്‍കോട്: ഗൃഹപ്രവേശന ദിവസം വീട്ടില്‍ നിന്നും 70 പവനിലേറെ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും കവര്‍ന്ന കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മേല്‍പ്പറമ്പ് നിഹാമത്ത് മന്‍സിലില്‍ നജീബ് എന്ന മുഹമ്മദ് നജീബിനെ (43) കാസര്‍കോഡ് ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേററ് കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

പ്രതിയേയും കൊണ്ട് ചെന്നൈക്ക് പോയ പൊലീസ് സംഘം പ്രശസ്തമായ ഒരു ജ്വല്ലറിയില്‍ നിന്ന് 25.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. കവര്‍ന്ന സ്വര്‍ണാഭരണങ്ങളില്‍ ഒരുഭാഗം ഇവിടെയാണ് വിററതെന്ന് പ്രതി പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ബാംഗ്ലൂര്‍ വഴി പ്രതിയെ ശനിയാഴ്ച കാസര്‍കോട്ടേക്ക് കൊണ്ടുവരും. 

കവര്‍ന്ന സ്വര്‍ണാഭരണങ്ങളില്‍ ഒരു ഭാഗം മറെറാരു ഫിനാന്‍സ് സ്ഥാപനത്തില്‍ പണയപ്പെടുത്തുകയും അത് പിന്നീട് വിററതായും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
2012 സപ്തംബര്‍ 13ന് രാത്രിയാണ് മേല്‍പ്പറമ്പിലെ മരവയല്‍ ഹനീഫയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. പൊലീസിന്റെ ഊര്‍ജ്ജിതമായ അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ സഹായകമായത്. ഗൃഹപ്രവേശന ദിവസം തന്നെ വീട്ടില്‍ കവര്‍ച്ചയ്ക്ക് തീരുമാനിച്ചത് നജീബാണെന്ന് പൊലീസ് പറഞ്ഞു. ഇതിനായി രണ്ടുപേരെ ഏര്‍പ്പാടാക്കുകയായിരുന്നു.
തുടക്കത്തില്‍ പ്രതികളെ കുറിച്ച് യാതൊരു സൂചനകളും ഉണ്ടായിരുന്നില്ല. എന്നാല്‍ മേല്‍പ്പറമ്പ് ടവറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയ ഒരു ഫോണ്‍ കോള്‍ ചുററിപ്പററി നടത്തിയ അന്വേഷണത്തിലാണ് രണ്ടുപ്രതികളെ കണ്ടെത്താന്‍ സഹായകമായത്. 

കവര്‍ച്ചയ്ക്ക് ശേഷം ആഭരണങ്ങളുമായി രണ്ടുപേര്‍ നജീബിനെ കബളിപ്പിച്ച് തമിഴ്‌നാട്ടിലേക്ക് കടക്കുമെന്ന് ഭയന്നായിരുന്നു ഫോണ്‍ വിളി. ഒടുവില്‍ ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം നജീബ് മുങ്ങുകയായിരുന്നു. കവര്‍ച്ചയില്‍ നേരിട്ട് പങ്കാളികളായ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Keywords: Kasaragod, Melparamba, Robbery, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.