കാസര്‍കോട്: പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന വിശുദ്ധറമസാന്റെ ആദ്യവെള്ളി പ്രാര്‍ത്ഥന നിര്‍ഭരം. ഒരു നന്മയ്ക്ക് ആയിരം പ്രതിഫലം ലഭിക്കുന്ന നിമിഷങ്ങളെ വിശ്വാസികള്‍ ശുക്‌റുകളം ദിക്‌റുകളും കൊണ്ട് ധന്യമാക്കി.പതിവിലും നേരത്തെ പള്ളികളിലെത്തിയ വിശ്വാസികള്‍ ഖുര്‍ആന്‍ പാരായണത്തിലും സ്വലാത്തുകളിലും മുഴുകി.
ഖുത്തുബയ്ക്കിടയില്‍ ഇമാമുമാര്‍ വിങ്ങിപ്പൊട്ടി. നാട്ടിലെ പള്ളികളില്‍ ജുമായില്‍ സംബന്ധിക്കുവാന്‍ വിശ്വാസികള്‍ ശ്രദ്ധിച്ചിരുന്നുവെങ്കിലും നഗരത്തിലെ മിക്ക പള്ളികളിലും നല്ല തിരക്കായിരുന്നു.
നിസ്‌ക്കാരത്തിനുശേഷം ഇമാമുമാരുടെ ഉല്‍ബോധന പ്രസംഗങ്ങളും അരങ്ങേറി.
നിസ്‌ക്കാരത്തിനുശേഷം ഇമാമുമാരുടെ ഉല്‍ബോധന പ്രസംഗങ്ങളും അരങ്ങേറി.
വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ച് ആഡംബരത്തിനും പാശ്ചാത്യ അനുകരണങ്ങള്‍ക്കും പിന്നാലെ പോകുന്ന പുതുതലമുറയുടെ സ്വഭാവരീതിക്കെതിരെ ഉസ്താദുമാര്‍ പ്രഭാഷണങ്ങളിലൂടെ നല്ല പാഠങ്ങള്‍ പകര്‍ന്നു. ഇനിയുള്ള ദിനങ്ങളെ കൂടുതല്‍ ധന്യമാക്കി പ്രയജോനപ്പെടുത്താന്‍ ആഹ്വനം ചെയ്തു.
പവിത്രതയുടെ നിമിഷങ്ങള്‍ ഒന്നാന്നൊയി കൊഴിഞ്ഞുപോകുമ്പോള്‍ ഇനിയുള്ള ദിനങ്ങളില്‍ പ്രാര്‍ത്ഥനകളും സ്വലാത്ത് മന്ത്രങ്ങളും കൊണ്ട് മനസ്സുനിറയ്ക്കാനാണ് വിശ്വാസികളുടെ തയാറെടുപ്പ്. വെള്ളിയാഴ്ച ജുമുഅക്ക്പുറമെ റമസാനിലെ പ്രത്യേകതയായ തറാവീഹ് നമസ്‌ക്കാരത്തിലും വന്‍ തിരക്ക് അനുഭവപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ പരിശീലന പ്രഭാഷണങ്ങളും വേറിട്ട അനുഭൂതികളാണ്.
എല്ലാ തിന്മകളില്‍ നിന്നും അകന്നു നിന്ന് പുതിയ മനുഷ്യനാവാനുള്ള തീരുമാനം മനസ്സിലും മണ്ണിലും നവ വെളിച്ചമാണ് പകരുന്നത്.
Keywords: Kasaragod, Kerala, Ramzan, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment