Latest News

കെ.അബ്ദുറഹ്മാന് യാത്രയയപ്പ് നല്‍കി

കാസര്‍കോട്: ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‌സ് വകുപ്പ് കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായി സ്ഥലം മാറിപോകുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹ്മാന് ജില്ലാ വായനാവാരാചരണ സമിതിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. 

കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം ഒ. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍ പി.എസ് പുണിഞ്ചിത്തായ, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി. രാഘവന്‍ , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് സി.എച്ച് ആനന്ദ, ജില്ലാ സാക്ഷരതാ സമിതി കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. ബാബു, സി.കെ ഭാസ്‌ക്കരന്‍, പി.കെ കുമാരന്‍ നായര്‍, ജോസ് തയ്യില്‍, ഹയര്‍സെക്കണ്ടറി കോ-ഓര്‍ഡിനേറ്റര്‍ പി.എം. ശശിധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.അബ്ദു റഹ്മാന്‍ മറുപടി പ്രസംഗം നടത്തി. 

വായനാവാരാചരണ ജില്ലാസമിതി എക്‌സിക്യൂട്ടീവ് അംഗം കെ.വി രാഘവന്‍ സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ നന്ദിയും പറഞ്ഞു.കെ. അബ്ദു റഹ്മാന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം നല്‍കി.

Keywords: Kasaragod, Kerala, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.