നീലേശ്വരം: മതഭേദങ്ങളൊന്നും കാര്യമാക്കാതെ റംസാന്‍ വ്രതത്തില്‍ മുഴുകി കെ. മീനാക്ഷിയമ്മയും എം. സുകുമാരനും. നീലേശ്വരം മന്ദംപുറം സ്വദേശികളായ ഇരുവരുടെയും വീടുകള്‍ തമ്മിലും വലിയ ദൂരമില്ല.
റംസാനിലെ പ്രാധാന്യമേറിയ 17, 27 ദിവസങ്ങളിലാണ് മീനാക്ഷിയമ്മ (75) നോമ്പെടുക്കുന്നത്. സുകുമാര(40) നാകട്ടെ റമസാനിലെ മുഴുവന്‍ നോമ്പും എടുക്കും. അസൗകര്യങ്ങളാലോ അനാരോഗ്യത്താലോ വിട്ടു പോയത് ബൈ നോമ്പായി പിടിക്കും.
ഉപ്പള ചെറുഗോളി സ്വദേശിനിയായ കാവേരി മീനാക്ഷിയമ്മ നീലേശ്വരം ജുമാ മസ്ജിദിനു സമീപം ഹോട്ടല്‍ നടത്തിയിരുന്ന പരേതനായ രാമന്റെ ഭാര്യയായാണ് 17-ാം വയസില്‍ നീലേശ്വരത്തെത്തിയത്.
ഓടുമേഞ്ഞ പള്ളിക്കെട്ടിടത്തില്‍ ഓലമേഞ്ഞതായിരുന്നു ഹോട്ടല്‍. റംസാനില്‍ മഗ്‌രിബ് ബാങ്ക് വിളിച്ചാല്‍ ഹോട്ടലില്‍ നിന്നു പള്ളിയിലേക്ക് നോമ്പു തുറക്കായി ചായ നല്‍കും. ഉപ്പളയില്‍ ആയിരുന്നപ്പോഴേ ഉള്ളാല്‍ ദര്‍ഗയില്‍ വലിയ വിശ്വാസമായിരുന്നു. നീലേശ്വരത്തെത്തിയ ശേഷവും പോകുമായിരുന്നു.
ദര്‍ഗ സന്ദര്‍ശനത്തിന് വലിയ ഇടവേള വന്നാല്‍ ഉള്ളാളത്തെ ആടിനെ മണക്കും. അപ്പോള്‍ തന്നെ പുറപ്പെടും- കാവേരിയമ്മ പറയുന്നു. സുകുമാരനും ഉള്ളാള്‍ ദര്‍ഗയിലെ വിശ്വാസിയാണ്. ഇരുവരും ചെറുവത്തൂര്‍ കോട്ടപ്പള്ളി ദര്‍ഗയും സന്ദര്‍ശിക്കാറുണ്ട്.
റംസാനില്‍ നോമ്പെടുക്കുന്ന രണ്ടു ദിവസങ്ങളിലെയും നോമ്പുതുറ സാധനങ്ങള്‍ അയല്‍വാസിയായ അടുക്കം മുഹമ്മദലിയുടെ വകയാണെന്നു മീനാക്ഷി പറയുന്നു.
തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇദ്ദേഹം മീനാക്ഷിയമ്മയ്ക്കും പെരുന്നാള്‍ വസ്ത്രമെടുക്കും. ഈ വര്‍ഷത്തെ സാരി കഴിഞ്ഞ ദിവസം തന്നെ പൂജാ നിവാസിലെത്തിക്കഴിഞ്ഞു.
തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇദ്ദേഹം മീനാക്ഷിയമ്മയ്ക്കും പെരുന്നാള്‍ വസ്ത്രമെടുക്കും. ഈ വര്‍ഷത്തെ സാരി കഴിഞ്ഞ ദിവസം തന്നെ പൂജാ നിവാസിലെത്തിക്കഴിഞ്ഞു.
മന്ദംപുറം ശ്രുതി നിവാസിലെ സുകുമാരന്‍ ചെറുവത്തൂരില്‍ ഫാഷന്‍ ഡിസൈനിങ് പഠിപ്പിക്കുന്നു.
നേരത്തെ കാഞ്ഞങ്ങാട് അഷ്‌റഫ്, അനശ്വര, ശോഭ ടെക്‌സ്‌റ്റൈല്‍സുകളില്‍ സെയില്‍സ്മാനായിരുന്നു. വെല്‍വെറ്റില്‍ ചിത്രപ്പണികളും ചെയ്യും. ഇക്കുറി ലൈലത്തുല്‍ ഖിദ്‌റില്‍ ഭാര്യ ഉഷയും സഹോദരി ശാന്തയും നോമ്പെടുക്കാനുണ്ടാകുമെന്ന് സുകുമാരന്‍ പറയുന്നു. പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന 27ാം രാവിനെ വ്രതവിശുദ്ധിയോടെ കാത്തിരിക്കുകയാണ് മീനാക്ഷിയമ്മയും സുകുമാരനും.
അയല്‍വാസി സമ്മാനിച്ച പെരുന്നാള്‍ പുതുവസ്ത്രവുമായി കാവേരി മീനാക്ഷിയമ്മ. |
മലയാളം ഖുര്‍ആന്‍ വായിക്കുന്ന എം. സുകുമാരന്‍. |
Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment