കാസര്‍കോട്: കാസര്‍കോട്. കണ്ണൂര്‍, വയനാട് ജില്ലകളുടെ ചുമതലയുളള ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി അബ്ദുറഹ്മാന്‍ കൂടത്തിംഗല്‍ ചുമതലയേറ്റു.
പതിനൊന്ന് വര്‍ഷത്തോളം കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്നു. കോഴിക്കോട് കൊടുവളളി സ്വദേശിയാണ്. കാസര്‍കോട് ജില്ലയില്‍ വിവരപൊതുജനസമ്പര്‍ക്ക വകുപ്പ് നടത്തിയ നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.
ജില്ലാതല സ്‌കൂള്‍ ലൈബ്രറി ശാക്തീകരണ സമിതിയുടെയും രാഷ്ട്ര കവി ഗോവിന്ദപൈ സ്മാകര സമിതിയുടെയും സെക്രട്ടറിയാണ്. സര്‍ക്കാറിന്റെ നിരവധി ജില്ലാതല സാംസ്‌ക്കാരിക വികസന സമിതികളുടെ അംഗമായിരുന്നു.
ജില്ലയില്‍ മതസൗഹാര്‍ദ്ദം ശക്തിപ്പെടുത്താന്‍ ജില്ലാ ഭരണകൂടവും നെഹ്‌റു യുവകേന്ദ്രയും സംഘടിപ്പിച്ച സപ്തദിന സദ്ഭാവനാ സന്ദേശ യാത്രയുടെ ക്യാപ്റ്റനായിരുന്നു. ഗാന്ധിജയന്തി വാരാഘോത്തോടനുബന്ധിച്ച് തെരുവോരചിത്ര രചനയ്ക്കും, സ്‌കൂള്‍ ബോധവത്ക്കരണ പരിപാടികള്‍ക്കും നേതൃത്വം നല്‍കി.
മതമൈത്രി ഉയര്‍ത്തിപ്പിടിച്ച് മീപ്പുഗിരി, കീഴൂര്‍, ചീമേനി തുറന്ന ജയില്‍ എന്നിവിടങ്ങളില്‍ സാംസ്‌ക്കാരിക സായാഹ്നങ്ങള്‍ സംഘടിപ്പിച്ചു. സ്വാമി വിവേകാനന്ദന്‍, മഹാകവി രവീന്ദ്രനാഥടാഗോര്‍ എന്നിവരുടെ 150 -ാം ജന്മവാര്‍ഷികം, വായനാദിനവാരാചരണം തുടങ്ങി നിരവധി പരിപാടികള്‍ ഏറ്റെടുത്ത് നടത്തി.
Keywords: Kasaragod, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment