കാഞ്ഞങ്ങാട്: ജില്ലാശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയും ശിശുവും മരണപ്പെട്ട സംഭവത്തില്‍ വനിതാ ഡോക്ടര്‍ പ്രതിയായ കേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു.
Keywords: Kasaragod, Kanhangad, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ജില്ലാശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായിരുന്ന ഡോക്ടര്‍ ജാസ്മിന്‍ പ്രതിയായ കേസിലാണ് വിചാരണ തുടങ്ങിയിരിക്കുന്നത്. ബിരിക്കുളം കാട്ടിപൊയിലിലെ പി ഉണ്ണികൃഷ്ണന്റെ ഭാര്യ ശ്രീജയാണ് (27) പ്രസവത്തെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍ മരണപ്പെട്ടത്. 2006 ആഗസ്റ്റ് 28നാണ് സംഭവം.
പ്രസവ ചികിത്സയുമായി ബന്ധപ്പെട്ട് ജില്ലാശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ശ്രീജക്ക് പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവ മുണ്ടാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. ശ്രീജയുടെ കുഞ്ഞും മരണപ്പെട്ടു. ഡോക്ടര്‍ ജാസ്മിനാണ് ശ്രീജയെ ചികിത്സി ച്ചിരുന്നത്. ഡോക്ടറുടെ അനാസ്ഥയാണ് ശ്രീജയും കുഞ്ഞും മരണപ്പെടാന്‍ കാരണമെന്നും നഷ്ടപരിഹാരമായി 5ലക്ഷം രൂപ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീജയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.
No comments:
Post a Comment