പള്ളിക്കര : കാമുകിക്കൊപ്പം താമസിക്കുന്ന 80 കാരനായ ഭര്‍ത്താവിനെതിരെ 75 കാരി കോടതിയില്‍ ഹരജി നല്‍കി. പള്ളിക്കര കണിയമ്പാടിയിലെ കെ വി ചന്ദ്രാവതിയാണ് (75) ഭര്‍ത്താവ് ഉദുമ പടിഞ്ഞാറിലെ പി വി രാധാകൃഷ്ണനെതിരെ (80) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി സ്വീകരിച്ച കോടതി രാധാകൃഷ്ണന് നോട്ടീസയച്ചു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
അരനൂറ്റാണ്ടു മുമ്പാണ് ചന്ദ്രാവതിയെ രാധാകൃഷ്ണന്‍ വിവാഹം ചെയ്തത്. വര്‍ഷങ്ങളോളം ചന്ദ്രാവതിക്കൊപ്പം താമസിച്ച രാധാകൃഷ്ണന്‍ പിന്നീട് ഭവാനി എന്ന സ്ത്രീയുമായി അടുപ്പം സ്ഥാപിച്ചുവെന്നും ഇപ്പോള്‍ തന്നെ തിരിഞ്ഞു നോക്കാതെ ഭര്‍ത്താവ് ഈ സ്ത്രീക്കൊപ്പമാണ് താമസമെന്നും ചന്ദ്രാവതി കോടതിയില്‍ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കി.
തനിക്ക് അവകാശപ്പെട്ട സ്വത്തിലാണ് രണ്ടുപേരും താമസിക്കുന്നതെന്നും തനിക്ക് ചിലവിന് നല്‍കുന്നില്ലെന്നും ചന്ദ്രാവതിയുടെ ഹരജിയിലുണ്ട്. രാധാകൃഷ്ണന്‍ കൈവശപ്പെടുത്തിയ സ്വത്ത് തിരിച്ചു കിട്ടാനും ഭര്‍ത്താവില്‍ നിന്ന് പ്രതിമാസം 5000 രൂപ ചിലവിന് കിട്ടാനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹരജിയില്‍ വ്യക്തമാക്കി.
ഭവാനിയെ രാധാകൃഷ്ണന്‍ നിയമപരമായി വിവാഹം ചെയ്യാതെയാണ് കൂടെ താമസിപ്പിക്കുന്നതെന്നും അതു കൊണ്ട് തന്നെ ഈ ബന്ധത്തിന് സാധുതയില്ലെന്നും ചന്ദ്രാവതി പറയുന്നു.


No comments:
Post a Comment