Latest News

ആധുനിക ശാസ്‌ത്ര സാങ്കേതിക രംഗത്തെ വികസനങ്ങള്‍ അധ്യാപന രംഗത്ത്‌ ഉപയോഗപ്പെടുത്തണം - രാഷ്ട്രപതി

കാസര്‍കോട്‌ : ആധുനിക ശാസ്‌ത്ര സാങ്കേതിക രംഗത്തെ വികസനങ്ങള്‍ ഉപയോഗപ്പെടുത്തി അധ്യാപന രംഗത്ത്‌ മാറ്റങ്ങളുണ്ടാക്കാനാകണമെന്ന്‌ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി. കാസര്‍കോട്‌ പെരിയയില്‍ കേന്ദ്രസര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിശ്ചയിച്ചതിലും പതിനഞ്ച്‌ മിനുറ്റ്‌ വൈകിയാണ്‌ രാഷ്ട്രപതിയെത്തിയത്‌. സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുത്ത രാഷ്ട്രപതി ഉച്ചയോടെ മംഗലാപുരത്തെത്തിയിരുന്നു. പിന്നീട്‌ റോഡ്‌ മാര്‍ഗം കാസര്‍കോട്‌ പെരിയയിലേക്ക്‌ വരികയായിരുന്നു.
ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേരള ഗവര്‍ണര്‍ ഷീലാദീക്ഷിത്‌, കേന്ദ്രസര്‍വകലാശാല വൈസ്‌ ചാന്‍സിലര്‍ വി.എന്‍ ചോപ്ര സംബന്ധിച്ചു.
വന്‍സുരക്ഷാസന്നാഹങ്ങളോടു കൂടിയാണ്‌ രാഷ്ട്രപതി പെരിയയിലെത്തിയത്‌. മൊബൈല്‍ ജാമര്‍, മെഡിക്കല്‍ ടീം തുടങ്ങിയ സുരക്ഷാവിഭാഗങ്ങള്‍ സുരക്ഷയ്‌ക്കായി ഒരുക്കിയിരുന്നു. മംഗലാപുരം മുതല്‍ പെരിയ വരെ റോഡ്‌ പൂര്‍ണ്ണമായും പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു. സുരക്ഷ കര്‍ശനമായതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡുള്ളവരെമാത്രമെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിച്ചിട്ടുള്ളൂ. വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കളില്‍ ഒരാള്‍ക്കും പ്രവേശനത്തിനുള്ള പ്രത്യേക അനുമതി ലഭിച്ചിരുന്നു.





Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.