കാസര്‍കോട്: ഫലസ്തീനില്‍ ഇസ്രാഈല്‍ തുടരുന്ന നരഹത്യക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗത അപലപനീയവും രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് മുസ്‌ലിംലീഗ് ജില്ലാപ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള പ്രസ്താവിച്ചു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഇന്ത്യ അതിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ച കാലഘട്ടമായിരുന്നു. അന്തര്‍ദേശീയതലത്തില്‍ മുമ്പുണ്ടായിരുന്നത് നെഹ്‌റുജീയും ഇന്ദിരാഗന്ധിയും ചേരിചേരാ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് ഇന്ത്യയെ പ്രതിഷ്ഠിക്കുകയും ലോകസമാധാനത്തിന്റെ കാവലാളായി രാജ്യത്തെ നിലനിര്‍ത്തുകയുംചെയ്തു. ആഗോള രാഷ്ട്രഭീകരതക്കെതിരെയും അധിനിവേശത്തിനെതിരെയും പൊരുതുന്നതില്‍ മുന്നില്‍നിന്ന രാജ്യമാണ് ഇന്ത്യ. ഇസ്രാഈലുമായുള്ള ബന്ധം വഷളാകുമെന്ന് ഭയന്ന് മിണ്ടാതിരിക്കുന്ന ദേശീയ നയം അപമാനകരമാണ്.
രാജ്യം അതിന്റെ അത്മാഭിമാനം വീണ്ടെടുക്കാന്‍ ഇന്ത്യ ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ട ചെര്‍ക്കളം ദുരിതമനുഭവിക്കുന്ന ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും അറിയിച്ചു.


No comments:
Post a Comment